Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
തള്ളിക്കൊണ്ട് പറഞ്ഞു...
"ന്തുന്നാ ജിത്തേട്ടാ... പ്ലീസ്... "
അമ്മു എൻ്റെ പിടിതത്തിൽ നടന്നുകൊണ്ട് തല തിരിച്ച് എന്നെ നോക്കി ചിണുങ്ങി പറഞ്ഞു...
"അമ്മൂ.... മോളേ... ചായ വേണ്ടേ മോൾക്ക്..."
കിച്ചണിൽ നിന്ന് അമ്മയുടെ വിളി എത്തി...
"ആ... ദേ നിൻ്റെ വല്യമ്മ വിളിക്കുന്നു... പോയി ചായ കുടിക്കൂ... എന്നിട്ട് എൻ്റെ അമ്മൂസ് പോയി റെഡിയായി കോളജിൽ പൊക്കോട്ടാ... "
ഞാൻ അമ്മുവിനെ തള്ളി റൂമിന് വെളിയിൽ ആക്കികൊണ്ട് പറഞ്ഞു...
വിണ്ടും അമ്മു ചിണുങ്ങികൊണ്ട് എന്നോട് അപേക്ഷിച്ചു... ഞാനത് അപ്പോൾ തന്നെ നിരസിക്കുകയും ചെയ്തു...
വീണ്ടും അവള് വായിൽ തോന്നിയത് എന്തൊക്കെയോ വിളിച്ചിട്ട് അമ്മയുടെ അടുത്തേക്ക് പോയി... പട്ടി ,തെണ്ടി , കൊരങ്ങൻ ഇതൊക്കെ തന്നെ...
ഞാൻ അവളുടെ പൊക്ക് നോക്കി ചിരിച്ചുകൊണ്ട് നിന്നു...നല്ല രസം ഉണ്ട് ഈ വേഷം. കുർത്തിയും പാവാടയും ആ കുണുങ്ങി കുണുങ്ങിയുള്ള പോക്കും...
അങ്ങനെ ഞാൻ എൻ്റെ കാര്യങ്ങളിലേക്ക് കടന്നു... പാവം അതിൻ്റെ കാര്യം ഓർത്തിട്ട് എനിക്ക് ചെറിയ വിഷമം തോന്നാതില്ല...
എല്ലാ കാമുകന്മാരെ പോലെ ഇപ്പോ എനിക്കും അവളെ കോളജിൽ കൊണ്ടാക്കണം തിരിച്ച് കൊണ്ടോരണം എന്നൊക്കെ ഉണ്ട്.. അവളും അത് നല്ലപോലെ ആഗ്രഹിക്കുന്നുണ്ടാവും... പക്ഷേ ഞാൻ ഇങ്ങനെ ചില നേരങ്ങളിൽ മാത്രേ പഠിക്കാൻ ഇരിക്കുവോളൂ.. ഒന്നെങ്കിൽ രാവിലെ ഇരുന്നാൽ ഒരു ഉച്ചവരെ പിടിക്കും. അല്ലെങ്കിൽ ഇപ്പോ ഇവിടെന്നു എണീറ്റാൽ പിന്നെ രാത്രിയിൽ നോക്കിയാൽ മതി... മാത്രമല്ല മുൻപ് പറഞ്ഞപോലെ പെണ്ണിന് അതൊരു ശീലമാവും...ഇനിയെങ്ങാനും ഒരു ദിവസം കൊണ്ടാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ അത് പറഞ്ഞാവും അടുത്ത ഒടക്ക്.... എന്തായാലും കോളേജ് ബസ് ഒക്കെ ഉണ്ടല്ലോ... വെറെ പ്രശ്നം ഇല്ല...
പിന്നെ അങ്ങനെ കൊണ്ടാക്കാനും കറങ്ങാൻ പോകാനും ഞങ്ങള് ഓഫീഷ്യല്ലി കമുകികാമുകൻ ആയിട്ടില്ലല്ലൊ... സമയം ഉണ്ട്... എന്തായാലും വൈകീട്ട് ഫ്രണ്ട്സിനെ കാണണം... കൂട്ടത്തിൽ പറ്റുമെങ്കിൽ പെണ്ണിനെ കോളേജിന്ന് പിക് ചെയ്യാം...
അയ്യോ ചായ... ഞാൻ വേഗം ചായ എടുത്ത് കുടിച്ചു... തണുത്തു... എന്നാലും സാരമില്ല... പെണ്ണ് എനിയ്ക്ക് ആദ്യമായി ബെഡ്റൂമിൽ കൊണ്ട് തന്നതല്ലേ... ഒപ്പം മധുരിക്കുന്ന കൊച്ച് നിമിഷങ്ങളും... ഞാൻ അതൊക്കെ ഓർത്തുകൊണ്ട് ചായ കുടിച്ച്
💬 Comments
View all comments