Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
വാത്സല്യത്തോടെ പറഞ്ഞുകൊണ്ട് മെല്ലെ നടന്നു...
"ആഹ്... വല്യമ്മേ.. ഇപ്പോ വരാ... "
അതിലേറെ സ്നേഹത്തോടുകൂടി അമ്മ പോകുന്നതും നോക്കി അമ്മു പറഞ്ഞു... ശേഷം ക്രാസിയിൽ ചാരി ഇരിക്കുന്ന എന്നെ നോക്കി ചിരിച്ചു... ആഹാ 500 വാട്ട് ബൾബ് കത്തുന്ന പോലത്തെ ചിരി... എന്താ രസം...
"എന്തേ യക്ഷി രാവിലെത്തന്നെ ഇങ്ങു പൊന്നേ... അതും ചായയും കൊണ്ട്..."
ഞാൻ അമ്മുവിനെ ഒന്ന് ചൂഴ്ന്നുനോക്കിക്കൊണ്ട് പറഞ്ഞു... ഞാൻ പറഞ്ഞതും അമ്മു മുഖം കടുപ്പിച്ചു...
"കഷ്ടൊണ്ട് ജിത്തേട്ടാ... ഞാൻ ആദ്യായിട്ടല്ലല്ലോ രാവിലെ വരുന്നേ.... പിന്നെ വല്യമ്മ ഏട്ടന് ചായ എടുക്കുന്നത് കണ്ടപ്പോ കൊണ്ട് വന്നതാ... ഹും..."
അമ്മു മുഖം ചുളുക്കിക്കൊണ്ട് പറഞ്ഞിട്ട് സൈഡിലേക്ക് തിരിഞ്ഞിരുന്നു...
ഞാൻ മെല്ലെ ബെഡിൽ നിന്ന് ഇഴഞ്ഞ് കലുകൾ ബെഡിന് പുറത്തേക്കിട്ടു അമ്മുവിൻ്റെ അരികിൽ വന്നിരുന്നു.
"ആ... അതന്നെയാ ഞാനും ചോദിച്ചെ...രാവിലെ എനിക്ക് ബെഡ്കോഫീ കൊണ്ട്‌തരാൻ നീയാരാ... എൻ്റെ ഭാര്യയോ...?.. ഏഹ്..."
വലതുകൈകൊണ്ട് അമ്മുവിൻ്റെ മുഖം എൻ്റെ നേരെ പിടിച്ചുകൊണ്ട് ഞാൻ അവളോട് കളിയായി ചോദിച്ചു...
എൻ്റെ ഭാര്യയോ എന്ന് കെട്ടിട്ടാവോ എന്തോ അമ്മുവിൻറെ മുഖം ചുമന്നു... നല്ല ഭംഗിയാണ് അവളെ ഇതുപോലെ കാണാൻ...
"ഓഹ്... ഏട്ടന് ഒരു ചായ കൊണ്ട് തരാൻപോലും പാടില്ലേ.... ഇനി ഞാൻ കൊണ്ടൊന്നത് ഇഷ്ടായില്ലെങ്കിൽ കുടിക്കണ്ട... ങ്ഹും..."
എന്നും പറഞ്ഞുകൊണ്ട് അമ്മു എൻ്റെ കൈ തട്ടിമാറ്റി എണീറ്റ് പോകുവാൻ തുടങ്ങി....
"നില്ലടി അവിടെ..."
എന്ന് പറഞ്ഞുകൊണ്ട് ബെഡിലിരുന്ന ഞാൻ അമ്മുവിൻ്റെ കൈക്ക് പിടിച്ച് എൻ്റെ നേരെ വലിച്ച് നിർത്തി...
"ഹും....എന്നെ വിട്ടെ..."
അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞു എൻ്റെ കൈ വിടീക്കുവാനും നോക്കുന്നുണ്ട്...
💬 Comments
View all comments