Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
ഉമ്മയോടൊപ്പം കവിളിൽ ഒരു കടിയും വെച്ച് തന്നു... ഞാൻ ഒച്ചിയിട്ട് അവളെ പിടിക്കാൻ തുനിഞ്ഞതും ഒരു ബൈ പറഞ്ഞുകൊണ്ട് അമ്മു ചാടിയിറങ്ങി ഓടിക്കളഞ്ഞു...
ഈ പെണ്ണിൻ്റെ കാര്യം... ഇനി ചെല്ലാൻ പറ്റിയില്ലെങ്കിൽ പണിയാവും എന്ന് ഞാൻ മനസ്സിൽ ഓർത്തു... എന്തായാലും ഇവളേക്കൊണ്ട് തന്നെ എല്ലാം പറയിക്കണം. ശരിയാക്കാം... ഒരു അവസരം വരുന്നത് വരെ ഇങ്ങനെ അങ്ങ് പൊട്ടെ... അവളുടെ ഈ ഒളിച്ചുകളി ഞാനും ഏറെ ഇഷ്‌ടപ്പെടുന്നുണ്ട്...
ആ ഇരിപ്പ് ഞാൻ ഉച്ചവരെ ഇരുന്നു.. അതിനിടയിൽ ബ്രേക്ക്ഫാസ്റ്റും കഴിച്ചു... അമ്മ എന്നെ കണ്ടപ്പോ എന്താ സംഭവം എന്ന് ചോദിച്ചു... ഞാൻ ആ ബാങ്ക് ജോലിയുടെ കാര്യം ഒക്കെ പറഞ്ഞു... നന്നായി പരിശ്രമിക്ക് നിനക്ക് കിട്ടും എന്ന നല്ല വാക്കുകൾ നൽകി...
അങ്ങനെ ഉച്ചയ്ക്ക് ഊണ് കഴിച്ച് അൽപനേരം ഒന്ന് മയങ്ങാൻ തീരുമാനിച്ചു. ബെഡിലെക്ക് കിടന്നപ്പോഴാണ് അച്ഛനും അങ്കിളും പറഞ്ഞ റെസ്റ്റോറൻ്റിൻ്റെ കാര്യം ഓർത്തത്... ഫോണെടുത്ത് നോക്കിയപ്പോ നമ്മുടെ യക്ഷിയുടെ മെസ്സേജുകൾ ഉണ്ട്.
"കോയ്...🤪"
"കൊരങ്ങാ... പഠിച്ചുകഴിഞ്ഞോ...😗😍"
"ഏട്ടൻ ഫുഡ് കഴിച്ചോ...☺️☺️?"
"വൈകുന്നേരം.... വരില്ലേ...😬..."
"ജിത്തേട്ടാ... ൻ്റെ ചക്കര ഏട്ടനല്ലേ... ന്നെ പറ്റിക്കല്ല് ട്ടോ... വരണേ....😘😘😘🥰🥰🥰"
എൻ്റെ മറുപടി കിട്ടാഞ്ഞിട്ടും എനിക്കയച്ച എൻ്റെ അമ്മു പെണ്ണിൻ്റെ ഓരോ മെസ്സേജുകൾ കണ്ടപ്പോൾ അറിയാതെ എൻ്റെ മുഖത്ത് ചിരി വിടർന്നു...
കോളജിൽ ചെന്നിട്ടും, ബ്രേക്ക് ടൈമുകളിലും ആയി അയച്ചതാണെന്ന് തൊന്നുന്നു.
"വരാൻ പറ്റുമെന്ന് തോന്നുന്നില്ല... ഞാൻ വിളിക്കാം..."
ഞാൻ മറുപടി അയച്ചു. എന്തോ അവളെ വട്ടുകളിപ്പിക്കാനാണ് എനിക്ക് തോന്നിയത്. പെണ്ണിൻ്റെ സമാധാനം പോകുമോ എന്തോ. എന്തായാലും റെസ്റ്റോറൻ്റിന് വേണ്ടിയുള്ള സ്ഥലം കാണുവാൻ പോകുമ്പോൾ അവളെയും കൊണ്ടുപോണം. അല്ലെങ്കിൽ പിന്നെ അത് മതി...
ശേഷം ഞാൻ ഫോണെടുത്ത് യഥുവിനെ വിളിച്ചു. അവൻ കുറച്ച് ബെൽ അടിച്ചതിന് ശേഷം അറ്റൻഡ് ചെയ്തു.
"ഡാ... എവടെയാ..."
ഞാൻ യഥുവിനോട് ചോദിച്ചു.
"ഞാൻ ഷോപ്പിലാടാ... പറയ്..."
അവൻ മറുപടി നൽകി.. തിരക്കിലാണെന്നു തോന്നുന്നു...
എൻ്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കൾ ആണ് യദുവും ബിബിനും. 8 -ാം ക്ലാസ് മുതലുള്ള കൂട്ട് ആണ്. യദു എനിക്കൊപ്പം MBA യും ബിബിൻ
💬 Comments
View all comments