0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2264

എൻജിനീയറിങ്ങും ആണ് പഠിച്ചത്...

യദുവിന് ഒരു അനിയനും ബിബിന് ഒരു ചേട്ടനും ഉണ്ട്...

ബിബിൻ ഇപ്പോ ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്നു. യദു അച്ഛൻ്റെ ഒപ്പം ബിസിനസിൽ കൂടി. അവർക്ക് ജില്ലയിൽ പലയിടത്തായി 3 ഹാർഡ്‌വെയർ ഷോപ്പുകൾ ഉണ്ട്. നഗരത്തിലെ മെയിൻ വിതരണക്കാരിൽ ഒരാളാണ് അവർ. എന്തുകൊണ്ടും നല്ല ലഭം ആണ്....

"എടാ അതെ... നീ വൈകിട്ട് ഒരു 5 മണിയൊക്കെ ആവുമ്പോൾ ഫ്രീ ആകുമോ... ഒരു പരിപാടി ഉണ്ട്..."

ഞാൻ അവനോട് ചോദിച്ചു.

പിന്നെ കാര്യങ്ങളുടെ വശങ്ങളും പറഞ്ഞു.

"എടാ ഇപ്പോ ഞാൻ അൽപ്പം തിരക്കിലാണ് നീയൊരു 4:30 ആവുമ്പോഴേക്കും വിളി... ഞാൻ അപ്പോഴേക്കും വരാൻ നോക്കാം..."

അവൻ്റെ ബാക്കി കാര്യങ്ങളൊക്കെ നോക്കിയിട്ട് അവൻ എനിക്ക് മറുപടി തന്നു...

"ഓകെ ഡാ... ഞാൻ വിളിക്കാം..."

ഞാൻ മറുപടി നൽകി ഫോൺ കട്ട് ചെയ്തു. ശേഷം ബിബിനേയും വിളിച്ചു... അവൻ മീറ്റിംഗിലാണ്... ഇറങ്ങാൻ ലേറ്റ് ആവും എന്ന് പറഞ്ഞു... കാര്യങ്ങളെല്ലാം അവനോടും പറഞ്ഞ ശേഷം മെല്ലെ കിടന്നു.

.............................

സമയം വൈകുന്നേരം 4 മണി ⏰

എൻ്റെ ഫോൺ ശബ്ദിച്ചു....

ഡ്രൈവിങ്ങിലായിരുന്ന ഞാൻ എൻ്റെ ഫോണിലേക്ക് നോക്കി. അതിലെ ചിത്രവും പേരും കണ്ടപ്പോൾ ഞാനറിയാതെ എൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...

അമ്മുവാണ്.... ക്ലാസ് കഴിഞ്ഞുകാണും...എൻ്റെ മെസ്സേജ് കണ്ടിട്ടാവും കക്ഷി വിളിക്കുന്നത്...

ഞാൻ ഫോൺ എടുത്തില്ല... വീണ്ടും റിംഗ് ചെയ്തു... ഇനി കഷ്ടിച്ചൊരു 100 മീറ്ററെ കാണോള്ളു അമ്മുവിൻ്റെ കോളജ് എത്താൻ... അതുകൊണ്ട് രണ്ടാമത്തെ വട്ടവും എടുത്തില്ല....

പിന്നെ ചറപറ നോടിഫിക്കേഷനിൻ്റെ ശബ്ദങ്ങൾ ആയിരുന്നു... അപ്പോഴേക്കും ഞാൻ കോളേജ് ഗേറ്റിൻ്റെ അടുത്തെത്തിയിരുന്നു... ഞാൻ വണ്ടിയൊതുക്കി നിർത്തി. ശേഷം ഫോണിൽ നോക്കി...

"കഷ്ടണ്ട് ജിത്തേട്ടാ... വരാന്നു പ്രോമിസ് ചെയ്താല്ലെ...😓....."

"മിണ്ടണ്ട... എന്നോടിനി... ദുഷ്ടൻ....😡😡😡..."

അങ്ങനെ നീളുന്നു അവളുടെ മെസ്സേജുകൾ....

ഞാനൊരു ചിരിയോടെ അവൾക് കോൾ ചെയ്തു...

റിംഗ് ചെയ്തതും എടുത്തു...

"ഹലോ..."

ഞാൻ പറഞ്ഞു...

മിണ്ടാട്ടമില്ല... വീണ്ടും ഹലോ പറഞ്ഞു...

" മ്മ്..."

ചെറിയ മൂളൽ മാത്രം... പെണ്ണ് സങ്കടത്തിലാണ്... അവിടെയുള്ള പിള്ളേരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്...

"എടി പെണ്ണെ... പിണങ്ങി

💬 Comments

View all comments