0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 21.6K

മതി... മാത്രമല്ല മുൻപ് പറഞ്ഞപോലെ പെണ്ണിന് അതൊരു ശീലമാവും...ഇനിയെങ്ങാനും ഒരു ദിവസം കൊണ്ടാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ അത് പറഞ്ഞാവും അടുത്ത ഒടക്ക്.... എന്തായാലും കോളേജ് ബസ് ഒക്കെ ഉണ്ടല്ലോ... വെറെ പ്രശ്നം ഇല്ല...

പിന്നെ അങ്ങനെ കൊണ്ടാക്കാനും കറങ്ങാൻ പോകാനും ഞങ്ങള് ഓഫീഷ്യല്ലി കമുകികാമുകൻ ആയിട്ടില്ലല്ലൊ... സമയം ഉണ്ട്... എന്തായാലും വൈകീട്ട് ഫ്രണ്ട്സിനെ കാണണം... കൂട്ടത്തിൽ പറ്റുമെങ്കിൽ പെണ്ണിനെ കോളേജിന്ന് പിക് ചെയ്യാം...

അയ്യോ ചായ... ഞാൻ വേഗം ചായ എടുത്ത് കുടിച്ചു... തണുത്തു... എന്നാലും സാരമില്ല... പെണ്ണ് എനിയ്ക്ക് ആദ്യമായി ബെഡ്റൂമിൽ കൊണ്ട് തന്നതല്ലേ... ഒപ്പം മധുരിക്കുന്ന കൊച്ച് നിമിഷങ്ങളും... ഞാൻ അതൊക്കെ ഓർത്തുകൊണ്ട് ചായ കുടിച്ച് തീർത്തു...

പിന്നെ അങ്ങനെ പഠിപ്പിലേക്ക് ഇരുന്നതും കുറച്ച് കഴിഞ്ഞ് കക്ഷി വീണ്ടും എത്തി... മുന്നത്തെ അഭ്യർത്ഥന ആയിട്ടാണ് വരവ്...

ഞാനിരിക്കുന്ന ചെയറിൻ്റെ വലത് കയ്യിൽ അമ്മു വന്നിരുന്നു... അവളുടെ ഇടത്തെ കൈ എൻ്റെ ഷോൾഡറിൽ ഇട്ട് പിടിച്ചിട്ടുമുണ്ട്... ലേശം സെൻ്റിമെൻ്റൽ സോപ്പിംഗിലൂടെ വീണ്ടും എന്നോട് കോളജിൽ കൊണ്ടാക്കുന്ന കാര്യം പറഞ്ഞു....

"അമ്മൂസെ... പറയുന്നത് കേൾക്ക് ഡാ... എനിക്ക് ഒരു എക്സാം വരുന്നുണ്ട്... അപ്പൊ അതിന് വേണ്ടി പഠിക്കാനും റിസർച്ച് ചെയ്യാനുമൊക്കെ ഒരുപാടുണ്ട്... ഇനി അധികം ടൈം ഇല്ലെഡി പെണ്ണെ... നീ ചെല്ല്..."

ഞാൻ എൻ്റെ കര്യങ്ങൾ വ്യക്തമാക്കി പറഞ്ഞപ്പോ ആളൊന്നു അയഞ്ഞു...

"ഹ്മ്മ്മ്... ശെരി... ഞാൻ പൊയ്ക്കൊളാം.. എട്ടനിരുന്നു പഠിച്ചോ"

അമ്മു നിരാശയോടെ പറഞ്ഞു അൽപനേരംകൂടി അങ്ങനെ ഞാൻ ചെയ്യുന്നതും നോക്കി ഇരുന്നു...മെല്ലെ എൻ്റെ മുടിയിൽ കൂടി തലോടുന്നുണ്ട്. മൗനം ആണ്... ഞാൻ മെല്ലെ അമ്മുൻ്റ മുഖത്തേക്ക്

💬 Comments

View all comments