Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
മെല്ലെ നോക്കി. പക്ഷേ അവളുടെ ആ നിഷ്കളങ്കമായ മുഖം കണ്ടപ്പോ അങ്ങനെ ഒഴിവാക്കാൻ തോന്നിയില്ല... അവൾക്കും ആഗ്രഹം കാണില്ലേ...
"അമ്മൂ.... പിണങ്ങിയോ....?"
അവളുടെ മിണ്ടാട്ടം കണ്ട് ഞാൻ ചോദിച്ചു. ഇല്ല എന്ന് മൂളി... വെറെ ഒന്നും പറഞ്ഞില്ല...
"ഏട്ടൻ്റെ അമ്മൂസിനി മുഖം വീർപ്പിച്ച് ഇരിക്കണ്ട..... ഞാൻ വൈകുന്നേരം കോളേജിന്ന് പിക് ചെയ്യാൻ വരാം... പോരേ....?"
ഞാൻ അവളുടെ വലതുകയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു... പക്ഷേ വല്യ സന്തോഷം ഒന്നും കണ്ടില്ല... സംശയത്തോടെ എന്നെ നോക്കുന്നുണ്ട്.. .
"സത്യാണോ....അതോ എന്നെ ഫൂളാക്കാൻ പറയുന്നതാണോ...?"
നേരത്തെ പോലെ പറ്റിക്കുന്നതായിരിക്കും എന്ന് കരുതി അമ്മു സംശയത്തോടെ ചോദിച്ചു...
"അല്ലന്നേ... ഉറപ്പായിട്ടും വരാം..."
ഞാൻ ഉറപ്പ് നൽകിക്കൊണ്ട് പറഞ്ഞപ്പോൾ ആളോന്നു ഉഷാറായി...കാർമേഘം പോയി മുഖം തെളിഞ്ഞു...
"എന്നാ പ്രൊമിസ് ചെയ്യ്..."
അമ്മു വലതുകൈ എൻ്റെന്നു വിടീച്ചുകൊണ്ട് കൈ നീട്ടിക്കൊണ്ട് പറഞ്ഞു..
"പ്രോമിസ്... പോരേ...."
ഞാൻ അമ്മുവിൻ്റെ കയ്യിൽ എൻ്റെ കൈ വെച്ചുകൊണ്ട് പറഞ്ഞു...
"ഓഹ്... താങ്ക്യൂ കൊരങ്ങാ... ഉമ്മാ.. ഹ്..."
അമ്മു പറഞ്ഞതും എൻ്റെ കഴുത്തിൽ കൈകൾ ചുട്ടിപ്പിടിച്ചുകൊണ്ട് കവിളിൽ അമർത്തി ഉമ്മ വെച്ചു...
"ആ... ആ... മതി... ആഹ്ഹ്ക്..."
കള്ളി... ഞാൻ മതി എന്ന് പറഞ്ഞതും ഉമ്മയോടൊപ്പം കവിളിൽ ഒരു കടിയും വെച്ച് തന്നു... ഞാൻ ഒച്ചിയിട്ട് അവളെ പിടിക്കാൻ തുനിഞ്ഞതും ഒരു ബൈ പറഞ്ഞുകൊണ്ട് അമ്മു ചാടിയിറങ്ങി ഓടിക്കളഞ്ഞു...
ഈ പെണ്ണിൻ്റെ കാര്യം... ഇനി ചെല്ലാൻ പറ്റിയില്ലെങ്കിൽ പണിയാവും എന്ന് ഞാൻ മനസ്സിൽ ഓർത്തു... എന്തായാലും ഇവളേക്കൊണ്ട് തന്നെ എല്ലാം പറയിക്കണം. ശരിയാക്കാം... ഒരു അവസരം വരുന്നത് വരെ ഇങ്ങനെ അങ്ങ്
💬 Comments
View all comments