Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
ചിണുങ്ങിക്കൊണ്ട് പറഞ്ഞു....
"അല്ലടി കൊരങ്ങീ.. സത്യായിട്ടും ഞാൻ ദാ വെളിയിലുണ്ട്..."
ഞാൻ വീണ്ടും ചിരിയോടെ പറഞ്ഞു...
"ദേ... ജിത്തേട്ടാ... ഇനീം എന്നെ ഫൂളാക്കിയാൽ ഉറപ്പായിട്ടും മിണ്ടില്ലാട്ടോ..."
അവള് വിശ്വാസം വരാതെ ചെറിയ ഭീഷണിയോടെ പറഞ്ഞു...
"എൻ്റെ അമ്മൂ നീ വരുന്നേൽ വാ....ഇല്ലേൽ ഞാനെൻ്റെ പാട്ടിന് പോകും...."
ഞാൻ ലേശം കലിപ്പിൽ മറുപടി നൽകി...
"യ്യോ... സോറി... സോറി..... പോവല്ലേ... ദേ വന്നൂ... എടി... എടി... ഞാൻ പോവാണേ ജിത്തേട്ടൻ വന്നിട്ടുണ്ട്... ബൈ.. ബൈ...."
എന്ന് വെപ്രാളപ്പെട്ട് പറഞ്ഞുകൊണ്ട് അവള് കോള് കാട്ടാക്കി... ഫ്രണ്ട്സിനോട് യാത്ര പറഞ്ഞതാവും... ഇങ്ങനൊരു പെണ്ണ്....
ഞാനങ്ങനെ മുന്നിലൂടെ കടന്നു പോകുന്ന ഓരോ പെൺകുട്ടികൾക്കും മാർക്കിട്ടുകൊണ്ടിരുന്നു...
അതാ വരുന്നു ശ്രുതി ജയചന്ദ്രൻ... മൈ സ്വീറ്റ് ലേഡി... മൈ ഡിയർ യക്ഷി... എൻ്റെ അമ്മു... ഞാൻ മനസ്സിൽ പറഞ്ഞു...
രാവിലെ എൻ്റെയടുത്ത് വന്നപ്പോൾ ഇട്ട വെള്ള കുർത്തിയും ഒപ്പം സ്കൈബ്ലൂ ജീൻസുമാണ് വേഷം....തോളിൽ ബാഗും ഉണ്ട്. മുടി അഴിച്ചിട്ടുകൊണ്ടാണ് വരവ്. അൽപ്പം മുന്നിലേക്കും കിടക്കുന്നുണ്ട്... ഇടത് കയ്യിൽ സിൽവർ വാച്ച് വലതുകയിൽ ഒരു നേർത്ത ഗോൾഡ് ചെയിനും കാതിൽ തൂങ്ങി കിടക്കുന്ന ചെറിയ കമ്മലും കഴുത്തിൽ നേർത്ത ഗോൾഡൻ ചെയ്നും നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും ഇട്ടുകൊണ്ട് 500 ൻ്റെ ബൾബ് കത്തുന്ന ചിരിയോടെ തുള്ളി ചാടി വരികയാണ് പെണ്ണ്... ഉഫ്... ഇപ്പോ തന്നെ ഒരു ഐ ലൗ യു പറഞ്ഞങ്ങ് തട്ടിക്കൊണ്ട് പോയാലോ എന്ന് ഞാൻ ഓർത്തു....
കാറ് കിടക്കുന്നത് കണ്ടെന്ന് തോന്നുന്നു... അതിൻ്റെയാണ് ആ ചിരി...
അവളേക്കൊണ്ട് പറയിക്കാൻ നോക്കീട്ട് അവസാനം ഞാൻ തന്നെ അവളെ പ്രോപോസ് ചെയ്യുമെന്നാ തോന്നുന്നേ...മുൻപും അവളെ കാണാൻ നല്ല ചെലാണ്... പക്ഷേ അന്നൊന്നും എനിക്ക് ഈയൊരു ഫീലിംഗ്സ് ഇല്ലായിരുന്നല്ലോ....
പക്ഷേ ഇപ്പോ അവളെ കാണുമ്പോൾ കണ്ണെടുക്കാൻ തോന്നുന്നില്ല... മനുഷ്യനെ മെനക്കെടുത്താൻ ഓരോ ദിവസം
💬 Comments
View all comments