0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2304

വിടുന്നില്ല....

ഈ യക്ഷികുഞ്ഞിന് നാണമൊന്നുമില്ലേ? ഞാൻ അമ്മുവിനെ നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു... കേൾക്കെ പറഞ്ഞാല് കൊല്ലും എന്നെ...

ഈ പേരിട്ടത് ഞാനാണെന്ന് അവൾക്കറിയാം.. ആൻ്റിയെങ്ങാനും ഈ പേര് വിളിച്ചാല് എനിക്കാണ് അതിൻ്റെ ക്ഷധം ഏൽക്കുക.... നന്ദുട്ടൻ നേരിട്ടൊന്നും ചെയ്യില്ല... ഞാൻ വഴിയാണ് അവൻ്റെ പരിപാടി...

ഞാൻ ഐശ്വര്യയെ കണ്ണടച്ച് കാണിച്ചതും അവൾക്ക് വെറെ ടേബിളിൽ നിന്ന് വിളി വന്നു... ശേഷം എന്നെ നോക്കി ഒരു ചിരി ചിരിച്ചുകൊണ്ട് അവിടേക്ക് പോയി.... ഭാഗ്യം...

ഞങൾ കഴിച്ചു കഴിഞ്ഞപ്പോൾ ഐശ്വര്യ കുട്ടി ചിരിയോടെ ബില്ലുമായി വന്നു... തുറന്ന് നോക്കിയപ്പോൾ ആഹാ... കൊള്ളാം... നല്ല ഐശ്വര്യം ഉള്ള ബില്ല്...

അത്യാവശ്യം റേറ്റ് ഉണ്ട്. മൊത്തം 120 അടുപ്പിച്ച് ആയി... പക്ഷേ ലേശം സെറ്റപ്പ് ഒക്കെ ഉള്ളതുകൊണ്ട് വല്യ കുഴപ്പമില്ല. പിന്നെ കട്‌ലറ്റ് കൊള്ളാം... കോഫീ പിന്നെ കോമൺ ആണല്ലോ... എന്നാലും നൈസാണ്...

"സർ, ഇത് സറിൻ്റെ ഗേൾഫ്രണ്ട് ആണോ..."

ഞാൻ ബില്ല് നോക്കുന്നതിനടിയിൽ ഐശ്വര്യ കള്ളചിരിയോടെ ചോദിച്ചു.

ഞാൻ ഒരു ചിരിയോടെ അമ്മുവിനെ നോക്കി... അവളുടെ മുഖം പൂത്ത് ചെന്താമര പോലെ ആയിട്ടുണ്ട്... നാണത്തോടെയുള്ള അമ്മുവിൻ്റെ മുഖം കാണാൻ നല്ല ചേലാണു്..

അതിനിടയിൽ ഞാനെന്താ പറയുന്നതെന്നും നോക്കി ഇരിക്കാണ് അമ്മു.

"ഏയ്.. അല്....... സ്‌...."

അല്ല എന്നു പറയാൻ തുടങ്ങിയതും അവളുടെ അരയിൽ ഇരിക്കുന്ന എൻ്റെ കൈയിൽ പിച്ചി... എന്നിട്ട്...

"ആണെങ്കി ഇയാൾക്കെന്താ...?"

അമ്മു അൽപ്പം ദേഷ്യത്തോടെ ചോദിച്ചു... ഐശ്വര്യയുടെ ചിരിയും സംസാരമൊന്നും നമ്മുടെ യക്ഷിക്ക് ഇഷ്ടായില്ലാന്നു തോന്നുന്നു...

"ഏയ്... ഒന്നുല്ലാ മേടം... ഞാൻ.. ജസ്റ്റ് ചോദിച്ചെന്നെ ഒള്ളു..."

ആ കൊച്ച് അൽപ്പം ടെൻഷനോടെ പറഞ്ഞു...

അതുകണ്ട് എനിക്കും അൽപ്പം വിഷമമായി... ഞാൻ അമ്മൂനെ നോക്കി..അവൾക്ക് വേറൊരു ഭാവമാണ്.. ഈ പ്രാന്തിക്ക് ഇത്തിരി മയത്തിൽ പറഞ്ഞൂടെ...

"ഹേ... അത് കുഴപ്പമില്ല... ടേക് ഇറ്റ് ഈസി..."

ഞാൻ ചിരിയോടെ

💬 Comments

View all comments