0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3449

മുറുകെ തൂങ്ങിക്കൊണ്ട് അവൾ പറഞ്ഞു...

ഇടക്ക് എൻ്റെ കയ്യിലെ മാംസത്തിൽ മെല്ലെ പിടിച്ച് അമർത്തുന്നുമുണ്ട്... ഓടിച്ച് വിട്ടാലും കാന്തം പോലെ വീണ്ടും ഒട്ടിയെത്തുമെന്നതൊണ്ട് ഞാൻ പിന്നെ വേർപെടുത്താൻ നിന്നില്ല... പിന്നെ ലേശം മനസുഖം ഉള്ളതുകൊണ്ടും....

"നീയിതെങ്ങോട്ടാ...? "

അവൾടെ ഫ്ലാറ്റിലേക്ക് പോകാതെ ഞങ്ങടെ ഫ്ലാറ്റിൻ്റെ ബെൽ അമർത്താൻ പോകുന്നതുകണ്ട് ഞാൻ ചോദിച്ചു...

"എനിക്കെൻ്റെ വല്യമ്മയെ കാണണ്ടേ... ഈ ഏട്ടനെന്താപ്പോ... "

ലേശം കപട ദേഷ്യം കാണിച്ചുകൊണ്ട് അമ്മു എന്നെ തുറപ്പിച്ചു നോക്കി...

"എനിക്കൊരു കോപ്പും ഇല്ല... ആ ബാഗെങ്കിലും വെച്ചിട്ട് വന്നൂടെ....?"

ഞാനൽപ്പം പുച്ഛം വരുത്തി...

ഇത് സാധാരണ എൻ്റെയൊപ്പം ക്ലാസ് കഴിഞ്ഞ് വന്നാലുള്ള പരിപാടിയാ.. ഡ്രെസ്സും മാറാതെ ബാഗ് പോലും കൊണ്ട് വെക്കാതെ അമ്മേടെ അടുത്തേക്ക് "വല്യമ്മേ..." ന്ന് നീട്ടിവിളിച്ചൊരു പോക്ക് പോകും... പിന്നെ അവരുടെ വിശേഷവും കളിയും ചിരിയും കഴിഞ്ഞ് ഒരുനേരം ആവുമ്പോഴേ ബാണ്ടകെട്ടും എടുത്ത് പോകൂ...

ചിലപ്പോ നിതാൻ്റി വന്ന് ഓടിച്ചുവിടും... ചിലപ്പോ ആൻ്റിയും കൂടും...

"ഓ പിന്നെ... ഒന്ന് പോയേ..ട്ടാ....."

എൻ്റെ കരുതലിനെ അപ്പാടെ പുച്ഛിച്ചുകൊണ്ട് അമ്മു ബെൽ രണ്ടുമൂന്നു തവണ അമർത്തി കളിച്ചു... അത് കേട്ടാൽത്തന്നെ അമ്മക്കറിയാം അമ്മേടെ ജനിക്കാതെപോയ മോളാണെന്ന്...

........................

"ഹാ... വന്നാ... ൻ്റെ മോള്...."

ഡോറ് തുറന്ന് അവളെ കണ്ടതും അമ്മ ഉള്ളിലെ വാത്സല്യവും സ്നേഹവും കൂട്ടിക്കലർത്തി അമ്മൂനെ ചേർത്ത് പിടിച്ചു... തിരിച്ച് അവളും...

നമുക്കിവിടെ റോളില്ലാത്തതൊണ്ട് മെല്ലെ അകത്ത് കേറി ഷൂ ഊരി റാക്കില് വച്ചു......

"പിന്നല്ലാതെ... ഉമ്മാ..ഹ്...."

സ്നേഹമഴ പെയ്യുന്നതുപോലെ അമ്മുവിൻ്റെ ചുംബനം അമ്മക്ക് കവിളിൽ കിട്ടിയതോടെ ആ രംഗം പൂർണമായി... തിരിച്ച് അമ്മയും കൊടുക്കാൻ മറന്നില്ല...

"പണിയെടുത്ത് ക്ഷീണിച്ചല്ലോ എൻ്റെ ചുന്ദരീ..."

അമ്മയെ കൊഞ്ചിച്ചുകൊണ്ട് അമ്മു ചോദിച്ചു... ഇന്നിത്തിരി കൂടുതൽ ഇളക്കം ഉണ്ടല്ലോ രണ്ടിനും... ആ എന്തേലും ആവട്ടെ... കണ്ടില്ലെന്ന് വെക്കാ...

"ഒന്ന് പോടി പെണ്ണേ... ചുമ്മാ

💬 Comments

View all comments