0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3453

കളിക്കാതെ.."

നാണത്തോടെ അവളെ മെല്ലെയൊന്ന് പിച്ചിക്കൊണ്ട് അമ്മ പറഞ്ഞു...

പിച്ച് കിട്ടിയതിൽ അമ്മു പിണക്കം കാണിച്ചുകൊണ്ട് അമ്മയോട് വിട്ട് നിന്നു... അങ്ങനെ നിന്നതും അമ്മ ചിരിച്ചുകൊണ്ട് അവളുടെ ബാഗ് കയ്യിൽ വാങ്ങിപ്പിടിച്ചു...

"ബാ... വല്യമ്മ പഴംപൊരിയിണ്ടാക്കിയേണ്ട്... പിന്നെ മോൾക്കിഷ്ടോള്ള പേരക്ക ജ്യൂസും..."

അവളെ സമാധാനിപ്പിക്കാൻ എന്നോണം താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് അമ്മ പറഞ്ഞു... അമ്മുന് ഇഷ്ടപ്പെട്ട സംഭവം ആണ് ഉള്ളിൽ പിങ്ക് നിറമുള്ള പേരക്ക... അതിൻ്റെ ജ്യൂസ് ആണേൽ പറയേം വേണ്ട...

അത് കേട്ടതും അവളുടെ മുഖം താമര വിരിയുന്നപോലെ വിരിഞ്ഞു... ഒപ്പം കണ്ണുകളും... ശേഷം ചെരിപ്പ് ഊരി അവിടെ ഇട്ടിട്ട് അമ്മയുടെ മേൽ വീണ്ടും കേറി...

"ഓ... കുഞ്ഞിക്കൊച്ചല്ലേ... ഇങ്ങനെ കൊഞ്ചിക്കാൻ.... നിന്നെ അധികം വൈകാതെ കെട്ടിച്ചുവിടുന്നാ ആൻ്റി പറഞ്ഞേ... നോക്കിക്കോ... നിനക്കൊരു മുതുകിളവനെതന്നെ കിട്ടൂടി..."

ചുമ്മാ അവരുടെ സ്നേഹം കണ്ട് അസൂയ തോന്നിയിട്ടോ അതോ സന്തോഷം കൊണ്ടാണോ എന്നറിയില്ല പെട്ടന്ന് അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്.... പണ്ടുമുതലേ ഇങ്ങനെയുള്ള ഇടക്ക് അറിയാതെ വായിൽ വരും..

"നോക്ക്യേ... വല്യമ്മെ.. ഈ ജിത്തേട്ടനിപ്പോ ഇങ്ങനെയാ... എന്നെപ്പഴും ഓരോന്നും പറഞ്ഞ് തല്ലുപിടിക്കും..."

എന്നെ കൈ ചൂണ്ടി ചിണുങ്ങിക്കൊണ്ട് അവൾ അമ്മയോട് കള്ളപരാതി പറഞ്ഞു...

സ്വന്തം അമ്മയും മോളും ആയാൽപോലും ഇത്രയും സ്നേഹം കാണില്ല... അങ്ങനെയാണ് രണ്ടും... ഈ വക വർത്താനം ആൻ്റിയോടാണ് പറയുന്നതെങ്കിൽ അവൾ വാലും പൊക്കി ഓടിയേനെ...

"എന്തുന്നാ ജിത്തൂ.... നിനക്കല്പം കൂടുന്നുണ്ട്ട്ടോ.. വെറുതെ കൊച്ചിനെ വിഷമിപ്പിക്കാൻ..."

അമ്മ എന്നെ വഴക്കുപറയുന്നപോലെ അഭിനയിച്ചു പറഞ്ഞു...

ഞങ്ങൾക്ക് മൂന്ന്പേർക്കും അറിയാം ഇത് ചുമ്മാ ചൊറിയാൻ വേണ്ടി ഓരോന്ന് പറയുന്നതാണെന്ന്... ചെറുതിലേയുള്ള ഞങ്ങളുടെ ഓരോ ശീലങ്ങളാ... ഇപ്പോഴും ഇടക്ക് അവതരിപ്പിക്കുന്നു എന്ന് മാത്രം...

"ഓ... ഞാനൊന്നും പറഞ്ഞില്ലേ... "

ചെറിയൊരു ചിരിയോടെ ഞാൻ പറഞ്ഞുകൊണ്ട് റൂമിലേക്ക് മെല്ലെ നടന്നു...

"അവൻ പറയണതൊന്നും കേൾക്കണ്ട... മോള് വാ..."

💬 Comments

View all comments