Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
ഇത്രയും പറഞ്ഞ് അമ്മ അവളെയും കൊണ്ട് കിച്ചണിലേക്ക് പോയി.. ഞാൻ എൻ്റെ റൂമിലേക്കും...
പിന്നെ പതിവുപോലെ അമ്മടേം അമ്മക്ക് പിറക്കാതെ പോയ പുന്നാര മോളുടെയും വക കത്തിവെപ്പും ചിരിയും അട്ടഹാസങ്ങളും കിച്ചണിലെയും ഹാളിലെയും ഭിത്തികളിൽ മുഴങ്ങി...
.......,.....,.......,..,.....,,...........,...,.....,,,.....
സമയം 6:15 ⏰
"അമ്മൂ... ദേ... ഇന്നലത്തെപോലെ ഓരോന്നും പറഞ്ഞ് കൊച്ചിൻ്റെ മെക്കിട്ട് കേറിയാലെൻ്റെ സ്വഭാവം മാറുവേ?...."
ബാൽക്കണിയിലെ ബാംബുകൊണ്ട് ഉണ്ടാക്കിയ ചാരുകസേരയിലിരുന്നു ജ്യൂസ് കുടിക്കുന്നതിനിടെ ഇന്നലെ നന്ദുൻ്റെ കാര്യമോർത്ത് ഞാൻ അമ്മൂനെ വിലക്കി...
ഒരു ചെറിയ ടീപ്പോയും ഉണ്ട് അടുത്ത്... ബാംബൂ ടൈപ്പ് തന്നെ... അതിൽ പഴംപൊരിയും കൊണ്ട് വച്ചിട്ടുണ്ട് അമ്മു.... ഒരു ടീഷർട്ടും ഷോർട്ട്സും ആണ് എൻ്റെ വേഷം... യക്ഷി കോളേജിൽനിന്ന് വന്ന അതേ വേഷം തന്നെ...
കാര്യം അവള് തമാശയ്ക്കാണെങ്കിലും ആ പാവത്തിനെ വിഷമിപ്പിക്കാൻ എനിക്ക് താത്പര്യമില്ല... അവൻ്റെ മുഖം ഒന്നു മാറിയാൽതന്നെ എനിക്ക് എന്തോപോലെയാ... പറഞ്ഞപോലെ എന്തെങ്കിലും വാങ്ങിക്കൊടുത്തു അവനെ ഹാപ്പിയാക്കിയാലേ എനിക്കൊരു സമാധാനം ആകൂ...
"ഓ.. ഞാനൊന്നും പറയില്ല... പിന്നെ......"
അത്രയും പറഞ് നിർത്തി എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു... കൈവരിയിൽ പുറം ചാരിയാണ് അവളുടെ നില്പ്..
"പിന്നെ?..."
ഒരു പഴംപൊരി കടിച്ചുകൊണ്ട് ഞാൻ ചോദിച്ചു... മോന്ത കണ്ടാലറിയാ എന്തോ ഉടായിപ്പാണ്...
"പിന്നെ....... മ്മ്... അവനെന്തേലും ചോദിച്ചോണ്ടു വന്നാല് പറഞ്ഞ് കൊടുക്കണ്ടേ.... ഹ്മ്....?"
കുറച്ച് ക്യൂട്നെസ് മുഖത്ത് വാരി വിതറി കണ്ണുകൾ ചിമ്മിക്കൊണ്ട് അരയിൽ രണ്ട് കയ്യും കൊടുത്ത് നിൽപ്പാണ്...
"അമ്മൂ...."
അൽപ്പം ദേഷ്യപ്പെട്ടുകൊണ്ട് ഞാനവളെ വിളിച്ചു..... മിക്കവാറും ഇന്നലത്തെപോലെ ഓരോന്ന് ഒപ്പിക്കാനാ അവൾടെ പ്ലാൻ...
"ഹിഹി.... ഹിഹി..."
എൻ്റെ ദേഷ്യം കണ്ടിട്ടോ എന്തോ... അവൾ നിന്ന് കുണുങ്ങി ചിരിച്ചു...
ഓഹ്... എന്താ ഒരു ചിരി... ഓരോ നിമിഷവും അവളുടെ ചിരി കാണുമ്പോൾ ഭംഗിയും വശ്യതയും കൂടി വരുന്ന പോലെ... കുർത്തയിൽ അവളുടെ വയറും നെഞ്ചും
💬 Comments
View all comments