0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3456

അല്പാല്പമായി ചിരിയോടൊപ്പം തുളുമ്പുന്നുണ്ട്...ഞാനിതെല്ലാം കൺകുളിർക്കെ കണ്ടു ആസ്വദിച്ചു... ഒരു സ്വപ്നം പോലെ... ആ ഒരു നിമിഷത്തേക്ക് ഞാൻ നിശബ്ദനായി...

"യ്യോ... ൻ്റെ കൊരങ്ങൻ പിണങ്ങിയോ.... ഹി..ഹി.."

അവളുടെ ആ കിളിനാദം പോലുള്ള ശബ്ദത്തിലാണ് ഞാൻ തിരിച്ച് വന്നത്... അത്രയും നേരം അവളുടെ ഓരോ ചേഷ്ടകളും ചലനങ്ങളും നോക്കിയിരുന്ന ഞാൻ പെട്ടെന്ന് നോട്ടം മാറ്റി... അത് കണ്ടിട്ടാവോ എന്തോ അവളുടെ കണ്ണുകൾ ഒന്നൂടെ തിളങ്ങി...

"ന്താവൊന്നും മിണ്ടാത്തെ... ഏഹ്...?"

ഞാൻ ചെറിയ ദേഷ്യം മുഖത്ത് വരുത്തി മറുപടി പറയാതെ പുറത്തേക്ക് നോക്കി ഇരുന്നു...കയ്യിലിരുന്ന പഴമ്പൊരിയിൽ നിന്ന് വീണ്ടും ഒരു കടി എടുത്തു...

ഇല്ലേൽ ചിലപ്പോ ഇതിനെപ്പറ്റി അവൾടെ അടുത്ത ചോദ്യങ്ങൾ കേൾക്കേണ്ടിവരും.. എന്താ അങ്ങനെ നോക്കിയേ ഇങ്ങനെ നോക്കിയേ.. അങ്ങനെ അങ്ങനെ......

ഇപ്പോ തന്നെ അവൾക്കെന്തൊക്കെയോ അറിയാവുന്ന പോലെയാ പെരുമാറ്റം... പിന്നെ എൻ്റെ കയ്യിലിരുപ്പും അങ്ങനാണല്ലോ....

അത് കണ്ടതോടെ അവൾ വീണ്ടും കുണുങ്ങി ചിരി തുടങ്ങി.... ഒപ്പം അവളെൻ്റടുക്കലേക്ക് നടന്നടുത്തു...

"ഹാ... ന്തുന്നാ അമ്മൂ....."

അടുത്ത് വന്നതും അവളെൻ്റെ കവിളിൽ ഒരു നുള്ള് തന്നു.... ഈ പ്രതീക്ഷിക്കാത്ത നേരം ദേഹം നോവുമ്പോൾ ഉണ്ടല്ലോ എനിക്ക് പെട്ടെന്ന് അങ്ങ് കേറി വരും... അതോണ്ട് തന്നെ ഞാനവളെ അൽപ്പം കലിപ്പിച്ച് നോക്കി...

കോളേജിൽ അവന്മാരുടെ കൂടെ ആണെങ്കിൽ തന്നവന് കിട്ടിയ വഴി ഒരെണ്ണം കൊടുക്കും അല്ലെങ്കിൽ രണ്ട് തെറിയങ്ങ് പറയും... അപ്പൊ ഒരു ആശ്വാസം കിട്ടും...

പക്ഷേ ഈ സാധനത്തിനെ തെറി പറയാൻ പറ്റില്ല, തല്ലാൻ ഒട്ടും പറ്റില്ല... തെറി പറഞ്ഞാല് പിന്നെയും ഒരുവിധം ഒപ്പിക്കാം... പക്ഷെ തല്ലിൻ്റെ കാര്യം അറിയില്ല... കാരണം ഇതുവരെ അവളെ ഞാൻ തല്ലിയിട്ടില്ല... ചുമ്മാ തമാശയ്ക്ക് പോലും... അവൾ എന്തേലും തല്ലുകൊള്ളിത്തരം ഒപ്പിച്ചിട്ട് എനിക്ക് ദേഷ്യം വന്നാൽ കൂടെ തല്ലാൻ കഴിയാറില്ല... എപ്പോഴും സംഭവിക്കുന്നപോലെ അതിൻ്റെ മുഖം കാണുമ്പോ തന്നെ നമ്മടെ

💬 Comments

View all comments