Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
നഖൊന്നു..."
അമ്മു പെട്ടെന്ന് തിരിഞ്ഞിട്ട് എന്നെ ചൂഴ്ന്നു നോക്കിക്കൊണ്ട് ചോദിച്ചു....
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള തിരിയിൽ വീണ മുടി ചെവിയിലേക്ക് ഒതുക്കുന്നുണ്ട് അവൾ..അതിനിടയിൽ ആ സുന്ദരമായ മുഖവും....
ആഹാ... എന്താ രസം...
ഞാനവളെ മെല്ലെ ഇടക്കണ്ണിട്ട് നോക്കി.... എന്നെ തന്നെ നോക്കിയിരിക്കാണ് അവൾ... തുറപ്പിച്ചാണ് നോട്ടം എന്ന് മാത്രം...
ഞാൻ അത് കാണാത്ത പോലെ നേരെ നോക്കി വണ്ടി ഓടിച്ചു...
"എന്താ... എന്തായിപ്പോ ഏട്ടൻ പറഞ്ഞേ...."
എൻ്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് അവൾ ചോദ്യം തുടർന്നു...
അപ്പോഴേക്കും സ്ഥലം എത്തിയിരുന്നു... ഭാഗ്യം... യദുവിൻ്റെ ബൈക്ക് അവിടെ കാണാം...
"ഒന്നുല്ലൻ്റെ പൊന്നേ... ഒന്ന് ഇറങ്ങിക്കെ...നീ..."
ഞാൻ വണ്ടി ഒതുക്കിയതിനു ശേഷം പറഞ്ഞു....
യദു അവിടെ നിൽക്കുന്നുണ്ട്... വണ്ടി കണ്ടതും അവൻ കൈ കാണിച്ച് ഞങ്ങളുടെ അടുത്തേക്ക് നടന്നെത്തി...
" ഹ്‌മ്... എല്ലാം ഞാൻ പറയിച്ചോളാം... വീട്ടിലെത്തട്ടെ... ഹും...."
ഡോർ തുറക്കുമ്പോൾ അമ്മു എന്നെ നോക്കി പറഞ്ഞുകൊണ്ട് മൂളി...
അവസാനത്തെ ആ മൂളലിൽ ഇത്തിരി കനം ഉണ്ടെന്ന് തോന്നുന്നു... എന്തായാലും വീട്ടിചെന്നാല് വിസ്താരം കാണും...
ഞാൻ ഉവ്വ എന്ന് മെല്ലെ മൂളി... ഇറങ്ങി നടന്നു...
യദു എന്നെ നോക്കി കൈ കാണിച്ചുകൊണ്ട് മെല്ലെ ചിരിച്ചു... തിരിച്ച് ഞാനും...
"ആ... ഇതാരപ്പാ... വാരമ്പിള്ളിയിലെ യക്ഷി അല്ലെയോ.....? "
കാറിൽ നിന്നിറങ്ങിയ അമ്മുവിനെ കണ്ടതും മണിച്ചിത്രത്താഴിലെ പപ്പുവിൻ്റെ ഡയലോഗ് പോലെ അവൻ പറഞ്ഞു ചിരിച്ചു... ചിരിക്കണ്ട എന്ന് കരുതിയതാ... പക്ഷേ അവൻ്റെ ആ പറച്ചിലിൽ ഞാൻ അറിയാതെ മെല്ലെ ചിരിച്ചുപോയി...
ആരുടെ വായിന്നാണ് അമ്മുൻ്റെ വട്ടപ്പേരു ഇവന്മാർക്ക് കിട്ടിയതെന്നു ആലോചിക്കേണ്ട കാര്യം ഇല്ലല്ലോ....
💬 Comments
View all comments