Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
ആണെങ്കിലും എന്തേലും മിണ്ടട്ടെ എന്നാണ് അവൻ്റെ വിശദീകരണം...
ഞാൻ പലതവണ അമ്മുവിനോട് പറഞ്ഞിട്ടുള്ളതാണ് അവൻ ചുമ്മാ തമാശയ്ക്ക് പറയുന്നതാണെന്ന്... പക്ഷേ എവിടെന്ന് മനസ്സിലാക്കാൻ...
...................,,,,,,,,,,,,,,,,,,,
അങ്ങനെ അമ്മു എൻ്റെടുക്കൽ വന്നു ഇടത്തെ കയ്യിമ്മേൽ തൂങ്ങി... ഒപ്പം ആ കയ്യിലെ ഇറച്ചിയിൽ എനിക്ക് ഒരു പിച്ചും തന്നു...
"ഹാ..."
വേദനകൊണ്ട് ഒന്നു പുളഞ്ഞെങ്കിലും ഞാൻ കടിച്ച് പിടിച്ച് നിന്നു...
ഇപ്പോ ഞാൻഎന്തേലും മിണ്ടിയാൽ പിന്നെ നമ്മടെ യക്ഷിക്ക് അത് മതി... സത്യം പറഞ്ഞാ ശ്വാസം വിടുന്ന ഒച്ച പോലും പാടില്ല....
"നീയിതിനെ കണ്ണ് തട്ടാതിരിക്കാൻ കൊണ്ടുനടക്കുന്നെയാണോ ജിത്തൂ. ഹ..ഹ.... "
അവൻ ചിരിച്ചുകൊണ്ട് വീണ്ടും അടുത്ത അംഗം തുടങ്ങി...
ഇത്തവണ ഞാൻ ചിരിച്ചില്ല... ചിരിച്ചാൽ പറയണ്ടല്ലോ... അമ്മു എന്താ തുടങ്ങാത്തെ എന്നാണ് എൻ്റെ സംശയം... അവനെ കാണുമ്പോൾ പ്രത്യേക നാക്കാണ് അമ്മുവിന്... യഥുവാണെങ്കി എത്ര കിട്ടിയാലും മതിയാവില്ല... അവൻ വീണ്ടും ചൊറിഞ്ഞൊണ്ട് ഇരിക്കും...
നാക്കിൻ്റെ കാര്യത്തിൽ അവനും വല്യ മോശമില്ല... പക്ഷെ നമ്മടെ യക്ഷിടെ അടുത്ത് എത്തില്ലായെന്ന് മാത്രം...
"അല്ലല്ലോ.... ഞാൻ വന്നില്ലേല് കണ്ട കീടങ്ങളുടെ കൂടെ നടന്ന് എൻ്റെയേട്ടന് വല്ല അസുഖോം പിടിക്കും.... അല്ലേയേട്ടാ.... ഹി..ഹി... "
അമ്മു യദുവിൻ്റെ ഇരട്ടപ്പേര് വിളിച്ചുകൊണ്ട് തിരിച്ചടിച്ചു... ഒപ്പം ഒരു ലോഡ് പുച്ഛവും പരിഹാസവും മുഖത്ത് വാരി വിതറി... പിന്നെ കുടുകുട ചിരിയും...
അവനാകെ ചമ്മി നിൽക്കുന്നുണ്ട്... ഒരു നിമിഷത്തേക്ക് അവൻ്റെ വായടഞ്ഞു.... ആ നില്പ്പ് കണ്ടിട്ട് ചെറുതായി സഹതാപം തോന്നില്ല...
അവൻ്റെ ചൊറിയാൻ സ്വഭാവം കാരണം അവളിട്ട പേരാണ് കീടം...
"ഓ പിന്നെ.... നീയാര് ഇവൻ്റെ ബോഡിഗാർഡോ.. ഹഹ..."
അവൻ്റെ സ്ഥിരം ചളിയും ചേർത്ത് അമ്മുവിനെ കളിയാക്കിക്കൊണ്ടുള്ള അവൻ്റെ അടുത്ത ഡയലോഗ് വന്നു. ഒപ്പം വളിച്ച ചിരിയും...
"ഓഹ്... തുടങ്ങി... എൻ്റെ പൊന്ന് യദു ഒന്നു മിണ്ടാതിരിടാ...."
ഇവരുടെ അങ്കം തുടർന്നാൽ വന്ന പരിപാടി നടക്കില്ല.. അതുകൊണ്ട് എങ്ങനെയെങ്കിലും ഇത് അവസാനിപ്പിക്കണം എന്ന രീതിയിൽ ഞാൻ പറഞ്ഞുകൊണ്ട് ഇടപെട്ടു......
"അതെ ബോഡിഗാർഡ് തന്നെയാ ഇയാൾക്കെന്താ...."
അവനോടായി പറഞ്ഞിട്ട് എൻ്റെ നേർക്ക് തിരിഞ്ഞു...
"ഏട്ടനെന്തിനാ ഈ കീടങ്ങളോട് യാചിക്കുന്നേ... കുറച്ച് ഹാർപ്പിക്
💬 Comments
View all comments