Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
തേടി...
ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് ഞെട്ടി... അമ്മയെങ്ങാനും വന്നാലോ എന്നോർത്ത് അവളെ മടിയിൽ നിന്ന് എഴുന്നേൽപ്പിക്കാൻ നോക്കിപ്പോ എൻ്റെ കയ്യവൾ പിടിച്ചു വച്ചു നേരെ ഇരുന്നു....
"ഞാവിടുണ്ട് വല്ല്യമ്മേ.... ഏട്ടൻ്റെ കൂടെ..."
ചെവി കീറുന്ന സൗണ്ടിൽ അവൾ ഈസിയായി അമ്മക്ക് മറുപടി കൊടുത്തു... ആ സൗണ്ട് ഫ്ലാറ്റിൻ്റെ ഏത് കോർണറിൽ ആയാൽ പോലും അമ്മ കേട്ടോളും... അത്രത്തോളമുണ്ട്...
'ഏട്ടൻ്റെ കൂടെ..' എന്ന് പറയുമ്പോ എന്നെ ഒരു തറഞ്ഞു നോക്കിയാണ് പറഞ്ഞത്... എനിക്ക് എന്തോപോലായി ആ നോട്ടം കണ്ടപ്പോ...
"ആ... മോൾടമ്മ വിളിക്കുന്നു... എന്താന്ന് നോക്കീട്ട് വാ..."
അമ്മ ഒരു താളത്തിൽ പറഞ്ഞു... ഹാളിൽ എവിടെയോ ആണ് അമ്മ നിൽക്കുന്നത്... ലേശം അകലെന്ന് ഉള്ള ശബ്ദം പോലെയാണ് തോന്നിയെ.. അപ്പൊ പേടിക്കാനില്ല...
"ആ ഞാമ്പൊക്കോളാ.. വല്ല്യമ്മെ...."
ഇഷ്ടപ്പെടാത്ത പോലെ ചെറിയ ദേഷ്യത്തിൽ അമ്മു വിളിച്ചു പറഞ്ഞിട്ട് വീണ്ടും എൻ്റെ മേലേക്ക് ചാഞ്ഞു...അപ്പൊ അവൾക്കിയിരുപ്പ് സുഖിച്ചെന്ന് സാരം... കള്ളി...
"ശ്ശോ.. ഈ തള്ളക്ക് ഇങ്ങനെ ഇരിക്കോളോ... ഹും..."
ചെറിയ ശബ്ദത്തിൽ ആൻ്റിയെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു.....ഞാൻ വ്യക്തമായി കേൾക്കാതിരിക്കാനാവും പയ്യെ പറഞ്ഞേ... ആൻ്റിയെ ചുമ്മാ ഓരോന്ന് അവൾ പറയുമ്പോ ഞാനവളോട് ദേഷ്യപ്പെടാറുണ്ട്... അതാവും... പക്ഷേ അതിനിപ്പോ പ്രാധാന്യമില്ലാത്തുകൊണ്ട് സൗമ്യമായി ഇടപെടാൻ തീരുമാനിച്ചു..
"അമ്മൂ... ചെന്നേ... ആൻ്റി എന്തിനാ വിളിച്ചെന്ന് നോക്ക്... ചെല്ല്... നോക്കീട്ട് വാ....."
അമ്മൂനെ വീണ്ടും എഴുന്നേൽപ്പിക്കാൻ നോക്കിക്കൊണ്ട് അൽപ്പം മയത്തോടെ പറഞ്ഞു...
"എന്തോന്നാ ഏട്ടാ... അതിനെപ്പഴും ഇങ്ങനരിക്കോളു... ഞാൻ കൊറച്ച്കഴിഞ്ഞ് പൊക്കോളാ...."
വിരലുകൾ കൊണ്ട് എൻ്റെ നെഞ്ചിൽ കുത്തുന്നതിനിടെ അവൾ കൊഞ്ചി പറഞ്ഞു ചിണുങ്ങി... എന്നിട്ടെൻ്റെ കവിളിൽ
💬 Comments
View all comments