0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3389

പക്ഷേ അച്ഛനും അങ്കിളും ഏകദേശം ഉറപ്പിച്ച മട്ടാണെന്ന് പുള്ളിയുടെ വർത്താനത്തിൽ നിന്ന് മനസ്സിലായി.. ഒരു അഞ്ചാറ് കൊല്ലം കഴിഞ്ഞാൽ രണ്ടാളും റിട്ടയർ ആവും. അപ്പൊ അതിനുശേഷം ഇത് നടത്തിക്കൊണ്ട് ഇവിടെത്തന്നെ സെറ്റിലാവനായിരിക്കും രണ്ടാളുടെയും പ്ലാൻ.

ഇത്രയും വർഷം ഈ നാട്ടിൽ ഫാമിലിയായി ജീവിച്ചതുകൊണ്ട് ഇവിടം വിടാൻ തോന്നുന്നുണ്ടാവില്ല. അതായിരിക്കും...

അമ്മുവും എല്ലാം കേൾക്കുകയും കാണുകയും ചെയ്തു... എന്തെങ്കിലും മനസ്സിലായോ ആവോ...

അങ്ങനെ ഞങ്ങളുടെ ചെറിയ ചർച്ചയ്ക്ക് ശേഷം അവിടന്ന് മെല്ലെ ഇറങ്ങി.. ബാക്കി കാര്യങ്ങള് നിങ്ങൾ സംസാരിച്ചിട്ട് പറയുവാൻ പറഞ്ഞു....

....................

"ഏട്ടാ.. വാ പോകാം..."

അമ്മു എൻ്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു...

ഞാനും യദുവും അധികം നേരം സംസാരിച്ച് നിക്കുന്നത് കണ്ട് കക്ഷിക്ക് മടുത്തെന്ന് തോന്നുന്നു... ഇടക്ക് അവനെ തുറിച്ച് നോക്കുന്നുമുണ്ട്...

അവളോടൊപ്പം നടക്കാൻ തുടങ്ങിയപ്പോ യദു എന്നോട് കണ്ണ് കാണിച്ച് നിൽക്കാൻ പറഞ്ഞു... ഞാൻ അവനെ നോക്കി.. അവൻ കണ്ണടച്ചു ചിരിച്ചു..

അതിൽനിന്നറിയാം എന്തോ ഉണ്ടെന്ന്...

"ദാ... യിപ്പോ പോകാം... നീ കാറിലെട്ട് ഇരുന്നോ..."

കാറ് റിമോട്ടിൽ അൺലോക്ക് ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു,.. പക്ഷേ അവൾ വീണ്ടും എന്നെ വലിക്കുകയാണ്.. സമ്മതിക്കുന്നില്ല യക്ഷി..

എന്നിട്ട് മെല്ലെ അമ്മുവിൻ്റെ കൈ വിടീച്ചു...

"എന്തിനാ ജിത്തു നീയീ ശല്യങ്ങളേം കൊണ്ട് നടക്കുന്നേ... വെറുതെ മെനക്കെടുത്താൻ..."

യദു അമ്മുവിൻ്റെ കാട്ടായം കണ്ടിട്ട് നൈസിനു ഒരു കമൻ്റ് ഇട്ടു... അവളെ നോക്കാതെയാണ് പറഞ്ഞത്.. പക്ഷേ അവൾക്കത് നല്ലോണം കൊണ്ടു...

അവിടന്ന് പോകാൻ വേണ്ടി വെറുകിക്കൊണ്ട് ഇരിക്കുന്ന അമ്മുവിനെ കൂടുതൽ ചൊടിപ്പിക്കുന്ന തരത്തിലായിരുന്നു അവൻ്റെ കമൻ്റ്... എരിതീയിൽ എണ്ണ ഒഴിക്കുന്ന പോലെ...

"അതേ... ഞാനെൻ്റെയേട്ടൻ്റൊപ്പാ വന്നേ... അതൊന്നും കണ്ണീകണ്ട കീടങ്ങള് അന്വേഷിക്കേണ്ട കാര്യില്ല.. കേട്ടാ....."

അമ്മു എൻ്റെ കയ്യിൽ അവളുടെ ഇരുകൈകൊണ്ടും മുറുക്കെ വട്ടം പിടിച്ചുകൊണ്ട് യദുവിൻ്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു...

കത്തി ജ്വലിക്കുകയാണ് അവളുടെയാ ഐശ്വര്യം തുളുമ്പുന്ന മുഖം...

യദു ആണേൽ വീണ്ടും അണ്ടി പോയ അണ്ണാനെ പോലെയായി... രണ്ടാളുടെയും മുഖം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്...

അവന് വേറെയൊന്നും പറയാൻ കിട്ടുന്നില്ല എന്ന് തോന്നുന്നു... എൻ്റെ മുഖത്തും

💬 Comments

View all comments