0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 29.1K

ദർശനം വച്ച് നീളത്തിൽ അങ്ങ് കിടക്കുകയാണ്. അത്യാവശ്യം ഷോപ്പുകൾ തുടങ്ങാനുള്ള വകുപ്പ് ഇവിടെയുണ്ട്.

പക്ഷേ എന്നാലും കുറച്ചൂടെ ആലോചിച്ച് വേണം തീരുമാനമെടുക്കാൻ. നല്ല പ്ലാനിങ്, ഡിസൈൻ എല്ലാം ആവശ്യമാണ്. ഒരു സ്ഥാപനത്തിലേക്ക് ആളുകൾ കയറുമ്പോൾ തന്നെ അവർക്കൊരു പ്രത്യേകത ഫീൽ ചെയ്യണം. എന്നാലെ ഒരിത് ഒള്ളു.

ഞങൾ അകത്തേക്ക് കയറി എല്ലാം ജസ്റ്റ് നോക്കി. ഇപ്പൊൾ മുൻവശം ഫുൾ ഓപ്പൺ ആണ്.

പണിയുടെ മേൽനോട്ടം വഹിച്ച ആളെ പരിചയപ്പെട്ടു.. അച്ഛൻ്റെയും അങ്കിളിൻ്റെയും പേര് പറഞ്ഞപ്പോ പുള്ളിക്ക് എന്നെ മനസ്സിലായി...

രഘു എന്നാണ് ആളുടെ പേര്... ഒരു 50 വയസ്സ് പ്രായം തോന്നിക്കും... ആളെ കണ്ടപ്പോ വല്യ കുഴപ്പം തോന്നിയില്ല... ഒരു മേനോൻ ലുക്ക്...

പുള്ളി അത്യാവശ്യം കാര്യങ്ങളൊക്കെ പറഞ്ഞു... ബിൽഡിങിൻ്റെ മൊത്തം പണിതീരാൻ ഏകദേശം 4,5 മാസം എടുക്കുമെന്ന് പറഞ്ഞു. ആ എന്തായാലും ഇനീം സമയമുണ്ട്. നോക്കാം...

പക്ഷേ അച്ഛനും അങ്കിളും ഏകദേശം ഉറപ്പിച്ച മട്ടാണെന്ന് പുള്ളിയുടെ വർത്താനത്തിൽ നിന്ന് മനസ്സിലായി.. ഒരു അഞ്ചാറ് കൊല്ലം കഴിഞ്ഞാൽ രണ്ടാളും റിട്ടയർ ആവും. അപ്പൊ അതിനുശേഷം ഇത് നടത്തിക്കൊണ്ട് ഇവിടെത്തന്നെ സെറ്റിലാവനായിരിക്കും രണ്ടാളുടെയും പ്ലാൻ.

ഇത്രയും വർഷം ഈ നാട്ടിൽ ഫാമിലിയായി ജീവിച്ചതുകൊണ്ട് ഇവിടം വിടാൻ തോന്നുന്നുണ്ടാവില്ല. അതായിരിക്കും...

അമ്മുവും എല്ലാം കേൾക്കുകയും കാണുകയും ചെയ്തു... എന്തെങ്കിലും മനസ്സിലായോ ആവോ...

അങ്ങനെ ഞങ്ങളുടെ ചെറിയ ചർച്ചയ്ക്ക് ശേഷം അവിടന്ന് മെല്ലെ ഇറങ്ങി.. ബാക്കി കാര്യങ്ങള് നിങ്ങൾ സംസാരിച്ചിട്ട് പറയുവാൻ പറഞ്ഞു....

....................

"ഏട്ടാ.. വാ പോകാം..."

അമ്മു എൻ്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു...

ഞാനും യദുവും അധികം

💬 Comments

View all comments