0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 29.1K

അവനെ നോക്കി.. അവനാണേൽ വീണ്ടും എന്നോട് നിൽക്കാൻ ആവശ്യപ്പെട്ടു...

ഞങ്ങളുടെ മിണ്ടാതെയുള്ള കഥകളി കണ്ടിട്ടാവോ അമ്മു വീണ്ടും കയ്യില് പിച്ചി... ഒരു രക്ഷേമില്ല... ദിവസങ്ങൾ പോകുന്തോറും അവൾടെ ഈ പിച്ചലും മാന്തലും കൂടി കൂടി വരുവാണ്... മുൻപ് ഇതെന്തൊ പട്ടിടെ ജന്മം ആയിരുന്നെന്ന് തോന്നുന്നു...

"ഇ...സ്.. ഹാ..... എടി പെണ്ണേ... ഞാനിപ്പൊവരാന്ന്.... ഒരഞ്ച് മിനിറ്റ്.... ചെല്ല്.... കാറിലോട്ട് ഇരുന്നോ... ചെല്ല്..."

ഞാനവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് അവളെ തിരിച്ച് നിർത്തി ഉന്തിക്കൊണ്ട് പറഞ്ഞു... പെണ്ണ് അടുത്ത് നിന്നാൽ ശരിയാകില്ല...

മലര്... പിച്ചി പിച്ചി കൈയിലൊക്കെ പാടായി...എനിക്ക് വേണ്ടി അവരാതം എടുത്ത് വന്നതല്ലേ ഈ സാധനം... ഇപ്പോ ആണേൽ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടുപോയി... സഹിച്ചേ പറ്റൂ...

"എന്തിനാ അഞ്ച് മിനിറ്റ്... ഒന്ന് വാ ഏട്ടാ.... നിക്ക് വിശക്കുന്നു... ഹും... ഹും...."

അമ്മു പിള്ളേരെ പോലെ വയറിൽ കൈവെച്ചുകൊണ്ട് കൊഞ്ചിപറഞ്ഞു....

എന്നിട്ട് വീണ്ടും എൻ്റെ നേർക്ക് തിരിഞ്ഞു... ശേഷം ചിണുങ്ങിക്കൊണ്ട് എൻ്റെ ഷർട്ടില് നുള്ളി വലിക്കാൻ തുടങ്ങി... ഒരു കൈ എൻ്റെ അരയിലും പിടിച്ചിട്ടുണ്ട്...

വിശന്നോട്ടൊന്നുമല്ല എങ്ങനേലും ഇവിടെന്ന് പോകണം... ഞാൻ അവനോട് സംസാരിച്ച് നിൽക്കുന്നത് പിടിക്കുന്നില്ലാ... അതാണ്...

"നമ്മളിപ്പോ തന്നെ ചായ കുടിച്ചല്ലെയൊള്ളൂ.... പിന്നെന്താ പെട്ടെന്നൊരു വിശപ്പ്... ഏഹ്..."

ഞാനൊരു സംശയത്തോട അവളെ നോക്കി... എൻ്റെ മുഖത്തേക്ക് നോക്കുന്നില്ല....

ഞാൻ കൈകൊണ്ട് അവളുടെ മുഖം ഉയർത്തി നോക്കി... കള്ളത്തരം പിടിച്ചപോലെയുള്ള ഭാവം... പെട്ടെന്ന് തന്നെ അത് മറക്കേം ചെയ്തു... പെരുങ്കള്ളി....

"ഊഹ്.... ഒന്നുല്ലാ.... ഞാൻ പോണു... ഏട്ടനെപ്പോ വേണേലും വന്നാതി.. ഹും..."

അവസാനം വഴിയില്ലാതെ പെണ്ണ് പെട്ടെന്ന് കലിപ്പായി

💬 Comments

View all comments