Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
നല്ല ഉറക്കം.... ആഹാ....
................,,.........,,...........,,.........
സമയം രാവിലെ 6 മണി... ⏰
നല്ല ഉറക്കം കിട്ടി...എന്തോ കണ്ട് കണ്ണു തുറന്ന് എണീക്കാൻ ശ്രമിച്ചപ്പോ എഴുന്നേക്കാൻ ലേശം ബുദ്ധിമുട്ട് പോലെ... എന്തോ ഒരു കനം... പെട്ടെന്ന് സൈഡിലേക്ക് നോക്കിപ്പോ പുതപ്പിനുള്ളിൽ എൻ്റെ മേലെ കാലും കയ്യും ഇട്ട് എൻ്റെ വലത് കൈ തലോണയും ആക്കി പൂച്ചക്കുഞ്ഞിനെ പോലെ കിടന്നുറങ്ങാണ് അമ്മു.... തല മാത്രം പുറത്ത്....
ഒരു ബ്ലാക്ക് ലേഡീസ് ടൈപ്പ് വി നെക്ക് ടീഷർട്ടും മെറൂൺ കളർ കാപ്രിയും ആണ് വേഷം.... ഇതെപ്പോഴാവോ വന്ന് കിടന്നേ...
എന്നാലും അമ്മു വന്ന് കിടന്നത് അറിഞ്ഞിരുന്നെങ്കിൽ എന്തേലും ഒപ്പിക്കായിരുന്നു... ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു...
ഉഫ്... ഈ പെണ്ണിനെ കണ്ടാൽ ഏത് നേരവും ഇത് തന്നെയാണല്ലോ ചിന്ത... അപ്പോഴേക്കും എൻ്റെ വലത്കൈ മലരൻ ഞാനറിയാതെ അമ്മുവിൻ്റെ പുറത്തും മുടിയിലും കഴുത്തിലും ഒക്കെ മെല്ലെ തഴുകി തുടങ്ങിയിരുന്നു....
എന്താ രസം കിടക്കുന്ന കാണാൻ.... ഓരോ ദിവസം കാണുന്തോറും പിശാശിന് ലുക്ക് കൂടി വരാണ്... മുടി അങ്ങിങ്ങായി മുഖത്തേക്ക് ചിതറി കിടക്കുന്നു...
വായീന്ന് ഇച്ചിരി ഇത്തല് വീണ് എൻ്റെ കയ്യിലും ആയിട്ടുണ്ട്... ബോധം ഇല്ലാതെ കിടക്കുന്ന കണ്ടിട്ട് ചിരി വരുന്നു...
മുഖത്തെ അലസമായി കിടന്ന മുടി ചെവിയിലേക്ക് ഒതുക്കി വെച്ച് ഞാനെൻ്റെ പെണ്ണിൻ്റെ ഭംഗി ആസ്വദിച്ചു... പക്ഷേ അധികം ആസ്വദിക്കാൻ കഴിഞ്ഞില്ല... അതിനു മുന്നേ അവളുടെ മുഖത്ത് നാണം കൊണ്ടുള്ള ഒരു കുഞ്ഞു ചിരി വിടർന്നു...
ആ ചിരിയുമായി അവൾ ഒന്നനങ്ങിക്കൊണ്ട് വീണ്ടും എന്നിലേക്ക് കൂടുതൽ ചേർന്ന് കിടന്നു....
അതോടെ ആ കറുത്ത തുണിയുടെ
💬 Comments
View all comments