Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
നേരെ അപ്പുറത്തേക്ക് വിട്ടു...
ശനിയാഴ്ച ആയോണ്ട് ആൻ്റിടെ ഡാൻസ് ക്ലാസുണ്ടാവും... രസാണ് കണ്ടിരിക്കാൻ... വേറെ പണിയൊന്നും ഇല്ലേൽ ഞാൻ അവിടെ ചെന്നിരിക്കാറുണ്ട്.. അമ്മയും കൂടും.. അമ്മക്ക് പിന്നെ പെൺപിള്ളേരെന്നാല് ജീവനാണല്ലോ...ഒരു 5,6 പിള്ളാര് പഠിക്കുന്നുണ്ട്...
ആൻ്റിയുടെ പാഷൻ നിലനിർത്താൻ വേണ്ടിയും സന്തോഷത്തിനും വേണ്ടിയാണ് പഠിപ്പിക്കുന്നത്... അല്ലാതെ കാശിന് വേണ്ടിയല്ല... എന്തോ നിസാര തുക മാത്രേ വാങ്ങൂ... അതും ചോദിച്ച് വാങ്ങാറില്ല...
പണ്ട് കിടിലൻ ഡാൻസെറൊക്കെ ആയിരുന്നു എന്നൊക്കെ ജയനങ്കിളിരുന്നു തള്ളാറുണ്ട്... ഒപ്പം ഞങ്ങളും കൂടും.. ആൻ്റിയെ കളിയാക്കാനാന്ന് മാത്രം...
"ടിംഗ്.... ടോങ്..."
ബെല്ലടിച്ചതും നന്ദുട്ടൻ വന്ന് വാതില് തുറന്നു... എന്നിട്ട് എന്നെ ഒന്നു നോക്കിയതും അപ്പൊ തന്നെ തിരിച്ചുപോയി സോഫയിലിരുന്ന് മൊബൈല് നോക്കി....
എന്തോ ചീഞ്ഞ് നാറുന്നുണ്ട്... അല്ലേൽ ഈ ചെക്കൻ എന്നെ കാണുമ്പോ ജിത്തു ചേട്ടാന്ന് പറഞ്ഞു ഓടി വരുന്നതാ.... ഇതെന്തപ്പോ....
വാതിലും ചാരി ഹാളിലേക്ക് കടന്നതും ആൻ്റി താളം പിടിക്കുന്നതും പിള്ളേരുടെ കുഞ്ഞിക്കാലുകളിൽ നിന്ന് ചിലങ്കയുടെ ശബ്ദങ്ങളും തമ്മിൽ ചേർന്ന് മുഴങ്ങുന്നത് കേൾക്കാം...
ഒരു റെഡ് ചുരിദാറും ബ്ലാക്ക് ഷാൾ ചുറ്റിക്കെട്ടിയാണ് ആൻ്റിടെ നിൽപ്പ്.... ഇടക്ക് ഓരോ ചുവടുകൾ പറഞ്ഞും കാണിച്ചും കൊടുക്കുന്നുണ്ട്... എന്നെ കണ്ടതും ആൻ്റി ചിരിച്ചു...
ഞാൻ മെല്ലെ സോഫയിൽ നന്ദുൻ്റെ അടുത്ത് പോയി ഇരുന്ന് ഡാൻസ് കണ്ടു...
"നന്ദുട്ടാ.....?..."
അവൻ്റെ കയ്യിൽ തൊണ്ടി വിളിച്ചു....
പക്ഷേ ചെക്കൻ മൈൻഡ് ആകുന്നില്ല.... ഇതെന്താവോ പുതിയ പ്രശ്നം... ഇനി ആൻ്റിയോ അങ്കിളോ വല്ലതും പറഞ്ഞിട്ടാണോ ആവോ...?
"ഏയ്.... നന്ദു സേട്ടാ.... പുയ്..."
താടിയിൽ പിടിച്ച് അവനെ കളിയാക്കി വിളിച്ചു.... ഒന്ന് ചുണ്ട് കൂർപ്പിച്ചതല്ലാതെ
💬 Comments
View all comments