Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
അവന് വേറെ മാറ്റമൊന്നും ഇല്ല....
ഞാൻ താടിക്ക് കൈ കൊടുത്ത് വീണ്ടും ഓരോന്ന് ആലോചിച്ചിരുന്നു.... സത്യം പറഞ്ഞാ അവൻ്റെ പിണക്കം കണ്ട് ചിരിയും വരുന്നുണ്ട് സങ്കടോം തോന്നുന്നുണ്ട്...
ആൻ്റി ഇത് കണ്ടപ്പോ എന്നോട് എന്താ എന്ന് പുരികം പൊക്കി ചോദിച്ചു.... ഞാൻ ചിരിച്ചുകൊണ്ട് ഒന്നുമില്ല എന്ന് കൈകാട്ടി...
അപ്പോഴേക്കും അമ്മു അങ്ങോട്ട് വന്നു.... ഒരു മെറൂൺ കളർ കാപ്രിയും ബ്ലാക്ക് ടീഷർട്ടും ആണ് വേഷം... ഇത് തന്നെയല്ലേ രാവിലെ ഞാൻ കണ്ട വേഷം... ഞാൻ മനസ്സിലോർത്തു...
അപ്പൊ രാവിലെ അവളെൻ്റടുക്കെ വന്നിരുന്നു.... കെട്ടിപ്പിടിച്ച് കിടക്കേം ചെയ്തു.... സ്വപ്നമായിരുന്നില്ല... ഇങ്ങനെ പോയാൽ ഈ പെണ്ണെന്നെ ചീത്തയാക്കും...
മെറൂൺ കാപ്രിക്ക് താഴെ കാലുകളുടെ പകുതിയും കൽപ്പാദങ്ങളും കറുത്ത തുണിക്കുള്ളിൽ പൊതിഞ്ഞ ശരീരവും തുളുമ്പിച്ചവൾ എൻ്റെ അരികിലെത്തി... എന്നെ നേരാവണ്ണം നോക്കുന്നൊന്നുമില്ല...
മുഖത്ത് നാണം തുളുമ്പി നിൽക്കുന്നത് വ്യക്തമായി കാണാം... പിന്നെയൊരു കള്ളച്ചിരിയും... രണ്ട് ദിവസമായിട്ട് തമ്മിൽ കണ്ടാൽ ചിരി വരുന്ന കാര്യങ്ങളാണല്ലോ നടക്കുന്നത്.. അതോർത്ത് എന്നിലും ഒരു ചിരി മൊട്ടിട്ടു...
അമ്മു വന്ന് എൻ്റടുക്കെ ഇരുന്നതും നന്ദുട്ടൻ എഴുന്നേറ്റ് പോയി... അമ്മുവിനെ കടുപ്പിച്ച് നോക്കിയാണ് പോക്ക്.. എന്നെ നോക്കിയതേ ഇല്ല...
"എന്താ.. ചെക്കാ....?"
അവനെ നോക്കി പേടിപ്പിച്ചുകൊണ്ടവൾ എൻ്റെ കൈ ഒരെണ്ണം സ്വന്തമാക്കിക്കൊണ്ടവൾ എന്നോട് ചേർന്നിരുന്നു... ആൻ്റിയും ഇത് ശ്രദ്ധിക്കുന്നുണ്ട്...
"എന്ത് പറ്റിയമ്മു അവന്... ? നീ എന്തേലും ഒപ്പിച്ചാ...?"
ഞാൻ ചുമ്മാ തിരക്കി... കാര്യമറിയാൻ...
"ഈ.... ഞാനെന്ത് ഒപ്പിച്ചുന്നാ....?"
എൻ്റെ കയ്യിൽ മെല്ലെ നുള്ളിക്കൊണ്ട് അവൾ ശുണ്ഠി എടുത്തു...
"പിന്നെന്താ നന്ദുട്ടൻ എണീറ്റ് പോയേ...?"
ഞാൻ വീണ്ടും അവളോട്
💬 Comments
View all comments