0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 97.2K

സംശയം ഉന്നയിച്ചു...

"എനിക്കെങ്ങനറിയാനാ..."

എൻ്റെ ചോദ്യം ഇഷ്ടപ്പെടാതെ ചെറുതായി സ്വരം ഉയർത്തി...

"ഒരു കുന്തുട്ടൻ... ഹും..."

പിറുപിറുത്തുകൊണ്ട് കാല് രണ്ടും മടക്കി സോഫയിലേക്ക് വച്ച് എൻ്റെ മേലേക്ക് ചാഞ്ഞ് പിള്ളേരുടെ ഡാൻസും കണ്ടിരുന്നു..

"എൻ്റെ പൊന്നോ... ഒരു കാര്യം ചോദിക്കാനും പാടില്ലേ..."

അവളുടെ പരിഭവം കണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു...

"ആ... പാടില്ല... ഹും..."

ഞാൻ ചുമ്മാ അവളെ നോക്കി ചിരിച്ചു...

"ഏട്ടന് വേറൊന്നും ചോയിക്കാനില്ലേ..."

വീണ്ടും പിറുപിറുത്തു...എനിക്ക് വീണ്ടുമൊരു പിച്ചും തന്ന് അവൾ അങ്ങനെ ഇരുന്നു..

ഈ സമയം എൻ്റെടുത്തുന്നു വേറെന്തൊക്കെയോ അവൾ പ്രതീക്ഷിക്കുന്നുണ്ട്.. അതിൻ്റെയാണ് ഈ പരിഭവം... ഞാൻ തത്കാലം അത് കണ്ടില്ലെന്നു നടിച്ചു...

"എൻ്റമ്മൂ... ചെക്കൻ ഒടക്കിലാണെന്ന് തോന്നണു... എന്നെയൊന്നു നോക്കിത്പോലുമില്ലാ..."

അവൾ പിടിച്ച് വച്ച എൻ്റെ കൈ ഒന്നു കുടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു...

ഞങ്ങളുടെ ഈ കാട്ടായം കണ്ടിട്ട് ആൻ്റി ചിരിയോടെ തുറിച്ച് നോക്കുന്നുണ്ട്...

"ആ.. നന്നായൊള്ളു..."

തിരിച്ച് എനിക്കൊരു തട്ടും തന്നിട്ട് അമ്മു എഴുന്നേറ്റ് റൂമിലേക്ക് പോയി... ഞാൻ പിന്നാലെ ചെല്ലുമെന്ന് കരുതുന്നുണ്ടാവും...

ആൻ്റി എന്നെ നോക്കി എന്താ എന്ന് കൈ കാണിച്ചു.... ഞാൻ ഒന്ന് കണ്ണിറുക്കിക്കൊണ്ട് ചിരിച്ചു...ആൻ്റിയും ചിരിച്ചു... എന്നിട്ട് നന്ദുട്ടൻ്റെ അടുത്തേക്ക് പോയി...

രണ്ടെണ്ണങ്ങളും കൂടി എന്നെ ഒരു പരുവം ആക്കും...

"അയ്... നന്ദുകുട്ടൻ പിണങ്ങി ഇരിക്കാ....?"

ബെഡിൽ ഇരിക്കുന്ന അവൻ്റെ അടുത്ത് മുട്ട് കുത്തി നിന്നുകൊണ്ട് ചോദിച്ചു...

ചെക്കൻ ഇപ്പോഴും മുഖം വീർപ്പിച്ചിരിക്കാണ്....

"എന്തോ പറ്റി എൻ്റെ കുട്ടന്..."

അവനെ ചെറുതായി കൊഞ്ചിച്ചുകൊണ്ട് ഞാൻ ചിരിച്ചു...

അവൻ എന്നെ മെല്ലെ നോക്കി... സെൻ്റി ആണെങ്കിലും

💬 Comments

View all comments