Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
ഇപ്പോ ആളൊന്നു അയഞ്ഞിട്ടുണ്ട്...
"ചേട്ടന്... ന്നെ ഇഷ്ടല്ലല്ലോ... ചേച്ചിനെയല്ലേ ഇഷ്ടം......."
അവൻ ചെറുതായി വിതുമ്പിക്കൊണ്ട് ചുണ്ട് മലർത്തി...
അപ്പൊ സംശയിച്ച പോലെ യക്ഷി പെണ്ണ് എന്തോ ഒപ്പിച്ചെട്ടുണ്ട്... എന്നിട്ടവളുടെ ഒന്നും അറിയാത്തൊരു ഭാവം...
"ആര് പറഞ്ഞു... എനിക്ക് നിങ്ങ രണ്ടാളും ഒരുപോലല്ലേടാ..."
അവൻ്റെ തലമുടിയിൽ കൈകൊണ്ട് ചീകി ഞാൻ പറഞ്ഞു...
"ഇല്ല്യ... എന്ക്കറിയാ..."
അവൻ ചെറുതായി വിതുമ്പി തലകുനിച്ചിരുന്നു...
അമ്മു എന്ത് കാണിച്ചാലും പറഞ്ഞാലും അവന് വല്യ പ്രശ്നമില്ല.. പക്ഷേ ഞാൻ അവനെ മാറ്റി നിർത്തി എന്ന് തോന്നല് വന്നാൽ ചെക്കൻ ഡൗൺ ആകും...
നേരെ മറിച്ച് അമ്മുവാണെങ്കിൽ അവൾക്ക് കലി ഇളകും... അത്രേ ഒള്ളു രണ്ടും തമ്മിലുള്ള വ്യത്യാസം...
"അയ്യേ... എന്തറിയാന്ന്... ചേട്ടൻ്റെ പുന്നാര നന്ദുക്കുട്ടനല്ലെ... ബാ..."
ഒരു ചിരിയോടെ അവനെ ഞാൻ കെട്ടിപ്പിടിച്ചു...
"മ്മ്ഹൂം... വേണ്ട... ചേട്ട.. യെന്നെ കൂട്ടീലാല്ലോ... പോയപ്പോ..."
അവൻ എന്നെ പതിയെ തള്ളി മാറ്റാൻ നോക്കിക്കൊണ്ട് സങ്കടത്തോടെ കൊഞ്ചി പറഞ്ഞു....
അപ്പൊ അത് തന്നെ... സിനിമക്ക് പോയത് അവൾ വെടി പൊട്ടിച്ചു...
"ആര് കൂട്ടില്ലെന്ന്... എൻ്റെ നന്ദുമോൻ എന്തുട്ടാ പയനേ.."
ഒന്നുമറിഞ്ഞിട്ടില്ലെന്ന ഭാവത്തിൽ ചുണ്ട് മലർത്തി അവനെപ്പോലെ ഞാനും കൊഞ്ചി കൊണ്ട് ചിരിച്ചു...
അത് കണ്ടതും അവന് ചിരിപ്പൊട്ടി... പക്ഷേ പെട്ടെന്ന് തന്നെ മാഞ്ഞു...
"കഴിഞ്ഞൂസം ചേച്ചിനേം കൂട്ടി പുറത്തൊക്കെ പോയിലെ... സിനിമ കണ്ടില്ലേ?.. എന്നട്ട്.. ചേട്ടയെന്നെ കൂട്ടീലാല്ലോ..?.. ഞാ... പിണക്കാ...."
അവൻ എന്നെ തിരിച്ചും കെട്ടിപ്പിടിച്ചുകൊണ്ട് മെല്ലെ തേങ്ങി പറഞ്ഞു...
ഞാനൊന്ന് സംസാരിച്ച് എന്തേലും വാങ്ങി കൊടുത്താൽ തീരുന്ന പ്രശ്നമേ ചെക്കനൊള്ളൂ... പക്ഷേ അവൻ്റെ ഉള്ളിൽ ശരിക്കും വിഷമം
💬 Comments
View all comments