0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 98.3K

കാണും.. അത് കണ്ടാൽ എനിക്കും പെട്ടെന്ന് സങ്കടം വരും...

കാരണം അമ്മു ജനിച്ചപ്പോൾ ഞാനും ചെറുതായിരുന്നു.. ഒരുവിധം അറിവ് വച്ച കാലത്താണ് ഒരു കുഞ്ഞനിയനെ പോലെ ചെക്കൻ വരുന്നേ.. അതുകൊണ്ട് തന്നെ എനിക്കവൻ കൊച്ച് കുഞ്ഞാണ് എപ്പോഴും...

"അയ്യേ... ഇതിനാണോ എൻ്റെ ചക്കര പിണങ്ങിയെ.... അയ്യേ..."

സന്ദർഭം ഒന്ന് ഹാപ്പിയാക്കാൻ ഞാൻ അവനെ കളിയാക്കി കവിളിൽ ഒരുമ്മ കൊടുത്തു..

എനിക്ക് അതിനൊരു തണുത്തൊരു ചിരി തിരിച്ചു തന്നു.... ഇപ്പോഴും തെളിഞ്ഞിട്ടില്ല...

"നന്ദുട്ടാ..."

"മ്മ്..."

ഒരു മൂളൽ മാത്രം....

"നമുക്കിന്ന് വൈകുന്നേരം പുറത്ത് പോയാലോ... ഏഹ്..."

അവൻ്റെ തോളിൽ പിടിച്ച് കുലുക്കിക്കൊണ്ട് ഞാൻ ചിരിച്ചു...

പുറത്ത് പോകാം എന്ന് പറഞ്ഞപ്പോ അവൻ്റെ കണ്ണുകൾ തിളങ്ങി... എന്തായാലും അവന്മാരുടെ അടുത്ത് പോകണം.. അപ്പൊ ഇവനേം കൂട്ടാം...

"അപ്പൊ... അമ്മുചേച്ചിയോ?.."

അമ്മു കൂടെയുണ്ടാകുമോ എന്നോർത്ത് അവൻ സംശയിച്ചു... ചെറിയൊരു ഇഷ്ടക്കേടും മുഖത്തുണ്ട്...

"യക്ഷിയെ കൂട്ടാതെ നമക്ക് മുങ്ങാം... പോരെ...?"

യക്ഷിയെ കൂട്ടാതെ പോകാമെന്ന് കേട്ടതോടെ ട്രിപ്പിൾ ഹാപ്പി... ഇത്രേ ഒള്ളു എൻ്റെ കൊച്ച്...

"ഹാ... അതുമതി...."

വിടർന്ന കള്ള ചിരിയോടെ തലകുലുക്കി അവൻ പറഞ്ഞു...

"ഓ... ഇപ്പോ എന്താ ഒരുചിരി..."

അവൻ്റെ ചിരി കണ്ട് ഞാൻ കളിയാക്കികൊണ്ട് അവനെ ഇക്കിളിയിട്ടു....

"ഹിഹി.... ഹി ഹി...."

അവൻ വീണ്ടും കുടുകുടെ ചിരിച്ചു....

"എന്നാ ചേട്ടന് തിരിച്ച് ഉമ്മ തന്നെ..."

നേരത്തെ അവന് ഉമ്മ കൊടുത്തതിന് പകരം ചോദിച്ചു... ഒരു പിണക്ക ഭാവത്തോടെ...

"ഉമ്മ..."

പെട്ടെന്ന് തന്നെ എന്നെ കെട്ടിപ്പിടിച്ച് എൻ്റെ കവിളിൽ അമർത്തി ഉമ്മ തന്നു... പിന്നെ പല്ലിളിച്ച് കാട്ടി....

ഔ... എന്താ

💬 Comments

View all comments