0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 98.7K

ചിരി...

അങ്ങനെ അതവിടെ തീർന്നു... ഇനിയെൻ്റെ കൊച്ചിനെ വിഷമിപ്പിച്ച യക്ഷിക്കൊരു തട്ട് കൊടുക്കണം...

ഹാളിൽ ചെന്നപ്പോ അവിടെ ഡാൻസ് പഠിത്തം നടന്നുകൊണ്ടിരിക്കുന്നു.... കാഴ്ചക്കാരായി അമ്മ എത്തിയിട്ടുണ്ട്.... ഞാനങ്ങോട്ട് ചെന്നിരുന്നു... പിന്നാലെ നന്ദുട്ടനും....

പിള്ളേരുടെ ചുവടുവെപ്പും അവസാനം ആൻ്റിയും പിള്ളേരും ഒത്തുചേർന്നുള്ള ചുവടുവെപ്പും ആയതോടെ രംഗം ഉഷാറായി... ഇപ്പോഴും നല്ല മെയ്വഴക്കത്തോടെയാണ് ആൻ്റി കളിക്കുന്നത്... ഡാൻസ് കളിക്കുമ്പോ പ്രത്യേകഭംഗിയാണ് ആൻ്റിക്ക്..

മുഖത്ത് വരുത്തുന്ന ഭാവവും കണ്ണുകളുടെ നോട്ടവും എല്ലാം നല്ല രസാണ്... കറുപ്പും ചുവപ്പും കലർന്ന വസ്ത്രം ആ അഴക് പൂർണമാക്കുന്നു...

എൻ്റെ യക്ഷിയുടെ അഴകിൻ്റെ ഉറവിടം ആൻ്റിയിൽ നിന്ന് തന്നെയാണെന്ന് യാതൊരുവിധ സംശയവും വേണ്ട... അവളും ഡാൻസ് പഠിച്ചാൽ നന്നായേനെയെന്നു തോന്നാറുണ്ട് പലപ്പോഴും... പക്ഷേ എവിടെന്ന്... ലോക ഉടായിപ്പാണ്...

........................................

"അമ്മേ... ഈ വേഷത്തിൽ ആൻ്റിയെ കാണുമ്പോ ആരോ ഒരാളെ പോലെ തോന്നുന്നുണ്ടല്ലേ?..."

ആൻ്റി കേൾക്കാനായി മനപ്പൂർവ്വം ഞാൻ അമ്മയോട് എന്ന പോലെ പറഞ്ഞു...

പിള്ളേരെല്ലാം പോയി... ക്ലാസിൻ്റെ ക്ഷീണത്തിൽ ഞങ്ങളുടെ കൂടെ സോഫയിൽ ഇരുന്ന് റെസ്റ്റ് എടുക്കുകയാണ് ആൻ്റി...

"ആരെപ്പോലെയാടാ..?"

ഒരു കൗതുകത്തോടെ ആൻ്റി ചോദിച്ചു... ചെറിയ ചിരിയുമുണ്ട് മുഖത്ത്...

"നിനക്കെന്തേ നിതേ... അവൻ നിന്നെ കളിയാക്കുന്നതാ..."

എൻ്റെ ഉദ്ദേശം മനസ്സിലായ പോലെ അമ്മ പറഞ്ഞു ചിരിച്ചു... പക്ഷേ ഞാൻ വിട്ടില്ല... അത് കേട്ടതും ആൻ്റിയുടെ മുഖം ചെറുതായി വാടി...

"ഏയ്... അല്ലന്നേ..."

ഞാൻ പറഞ്ഞു. എന്നിട്ട് ആൻ്റിയെ നോക്കി... കക്ഷി വീണ്ടും പ്രതീക്ഷകൾ നിറച്ചാണ് ഇരിപ്പ്...

"ആൻ്റീ... ഈ അമ്മക്ക് അസൂയയാ... അതാ ഇങ്ങനൊക്കെ പറണേ.."

ഞാൻ ആൻ്റിയെ നോക്കി പറഞ്ഞു... അമ്മ പുച്ഛമിട്ട്

💬 Comments

View all comments