0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 99.4K

ഇരുന്നു.. അമ്മക്കറിയാം എൻ്റെ ഉടായിപ്പ് വർത്താനം... പക്ഷേ ആൻ്റിക്ക് പെട്ടെന്ന് മനസ്സിലാവില്ല... എത്രയോ തവണ ഞാൻ പറ്റിച്ചാലും അങ്ങനെ തന്നെയാ...

"ഓ.. എന്നാ പറ... കേക്കട്ടെ..."

അമ്മ വീണ്ടും നെഗറ്റീവ് അടിച്ചു...

"ഹ്മ്... നല്ല ഫേമസായ ഒരാളാണ്... പക്ഷെ പേര് കിട്ടുന്നില്ല... ശ്ശേ..."

ആലോചിച്ചിട്ട് കിട്ടാത്ത പോലെ ഞാനൊന്ന് അഭിനയിച്ചു... അമ്മ ഇതൊന്നും മൈൻഡ് ചെയ്യാതെ കേട്ടിരിക്കാണ്. പക്ഷെ ആൻ്റി ആലോചിച്ച് തല പുണ്ണാക്കുന്നുണ്ട്... എനിക്കത് കണ്ടിട്ട് ചിരിവന്നു...

"ആ... കിട്ടിപ്പോയ്...."

ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റ് പറഞ്ഞതും ആൻ്റി എന്നെ പ്രതീക്ഷയോടെ നോക്കി.. എന്നാലും അമ്മ അതേ ഇരുപ്പ് തന്നെ... നന്ദുട്ടൻ കാഴ്ച ബംഗ്ലാവിൽ പോയ പോലെ ഇരിക്കുന്നു...

"മറ്റേ... മറ്റേ കലാമണ്ഡലം ഇല്ലേ... ആ പുള്ളിക്കാരി... ഫേമസ് ഡാൻസർ..."

വീണ്ടും കൗതുകം നിറച്ചുകൊണ്ട് ഞാൻ അൽപ്പം ഉച്ചയിൽ പറഞ്ഞു... ആൻ്റി വൻ പ്രതീക്ഷയോടെഎന്നെ നോക്കിയിരുന്നു....

"കലാമണ്ഡലം... കലാമണ്ഡലം നിത ജയചന്ദ്രൻ... ഹിഹി..."

ഞാൻ പറഞ്ഞ് ചിരിച്ചതും തെളിഞ്ഞ് നിന്ന ആൻ്റിയുടെ മോന്ത ഇരുണ്ട് വീർത്തു... അമ്മ വാ പൊത്തി ചിരിക്കുന്നുണ്ട്... നന്ദുട്ടൻ ഇതെന്ത് എന്ന ഭാവത്തിൽ ഇരിക്കുന്നു...

"ഞാനപ്പോഴേ പറഞ്ഞില്ലേടീ... ഇപ്പോ എങ്ങനിരിക്കുന്നു... ഇങ്ങനൊരു ബുദ്ധൂസ്...ഹഹ..."

അമ്മ ആൻ്റിയെ കളിയാക്കലും ആയതോടെആൻ്റിയുടെ മുഖം മാറി.... അത് അത്ര പന്തിയല്ല എന്ന് കണ്ടതും ഞാൻ ചിരി നിർത്തി സോറി പറയാൻ ചെന്നു...

"വേണ്ട... പൊയ്ക്കോ നീ... മിണ്ടണ്ട..."

ഞാൻ അടുത്ത് ചെന്നിരുന്നതും എന്നെ കൈകൊണ്ട് തള്ളി ആൻ്റി പറഞ്ഞു...

കള്ള പരിഭവം ആണ്.. ഏകദേശം മോളെപ്പോലെ തന്നെയാ അമ്മയും... ഇടയ്ക്ക് ഇങ്ങനുള്ള സന്ദർഭങ്ങളിൽ എനിക്കിട്ട് അടിയും

💬 Comments

View all comments