Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
പിച്ചും തന്ന് തീർക്കാറുണ്ട്... ചിലപ്പോ അമ്മ ഉള്ളതുകൊണ്ടും ആവാം അങ്ങനെ ഉപദ്രവം ഇല്ലാത്തത്...
"അയ്യോ... എൻ്റെ നിതമ്മ പിണങ്ങിയോ..."
ചെറുതിലെ ഞാൻ വിളിക്കാറുള്ള പേരും വിളിച്ചു ആൻ്റിയെ ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ചു... എന്തായാലും അതിൽ ആൻ്റി വീഴുമെന്ന് എനിക്ക് ഉറപ്പാണ്...
"വേണ്ട വേണ്ട... നിൻ്റെ സോപ്പിങ്ങൊന്നും വേണ്ടാ...."
ആൻ്റി പരിഭവം കാണിച്ചുകൊണ്ട് തലയാട്ടി... ഇത്തവണ കൈ തട്ടിയൊന്നും മാറ്റിയില്ല... പാതി റെഡിയായി...
"അത്.. എനിക്കെൻ്റെ നിതമ്മേനെ അത്രയ്ക്ക് ഇഷ്ടൊള്ളോണ്ടല്ലേ.... മ്മ്ചും...."
ആൻ്റിയെ രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ച് ചെറിയ പിണക്കം നടിച്ച് കൊഞ്ചിക്കൊണ്ട് ഒരു ഉമ്മ കൊടുത്തു... കവിളിൽ...
"പോടാ... കുറുമ്പാ..."
ആൻ്റി ചിരിച്ചുകൊണ്ട് എൻ്റെ കയ്യിൽ നുള്ളി... ഇപ്പോ മുഖമൊന്നു തെളിഞ്ഞു...
"നാണാവില്ലേ നിനക്ക്... ഇത്രേം വല്യ ചെക്കൻ്റെ കൂടെ പിള്ളകളിക്കാൻ..."
അമ്മ ചിരിച്ചുകൊണ്ട് താടിക്ക് കൈകൊടുത്തു... ഞാൻ കൈകൾ വിട്ടുകൊണ്ട് ആൻ്റിയുടെ മേലേക്ക് ചാഞ്ഞ് ഇരുന്നു...
"ഒന്ന് പോ ചേച്ചി... ഇതല്ലേ എൻ്റെ മൂത്ത കുട്ടി... അല്ലെടാ... ഉമ്മ.."
തിരിച്ചും എന്നെ ചുറ്റിപ്പിടിച്ചുകൊണ്ട് എൻ്റെ കവിളിൽ മുത്തം തന്ന് ആൻ്റി ചിരിച്ചു...
"പിന്നല്ല..."
ഞാനും ഒരു പുഞ്ചിരിയോടെ ആൻ്റിയെ നോക്കി...
"എന്തൊക്കെ പറഞ്ഞാലും ഇത്രേം പ്രായായിട്ടും എന്തൊരു ലുക്കാ എൻ്റെ നിതമ്മയെ കാണാൻ... അമ്മു ആൻ്റിടെ ഏഴയലത്ത് വരില്ല... ഈ വേഷത്തില് ഡാൻസുംകൂടി ആവുമ്പോ പറയേ വേണ്ട... അല്ലേ അമ്മേ..."
ഞാൻ കുറച്ച് പുകഴ്ത്തിയതോടെ ആൻ്റിടെ മുഖം പൂത്തുലഞ്ഞ ചെന്ദാമര പോലെയായി... പക്ഷേ അതിലൊരു പരിഹാസം ഉള്ളത് മനസ്സിലായില്ല എൻ്റെ പാവം ആൻ്റിക്ക്...
"അ... ആ പറഞ്ഞതിൽ സത്യമില്ലാതില്ല..."
എൻ്റെ ആക്കിയ വർത്താനം മനസ്സിലായ എന്നോണം
💬 Comments
View all comments