0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 76.3K

മെസ്സേജെങ്കിലും അയച്ച് പറയാറുണ്ട്... പക്ഷേ ഇന്ന് ഈ യക്ഷി പിശാചിനെ കണ്ട നിമിഷം മുതൽ ഞാനെന്നെ തന്നെ മറന്നിരിക്കാണ്... പിന്നെയാ മെസ്സേജ്...

"ഇതിനാണെങ്കി രണ്ട് ദിവസായിട്ട് ബെല്ലും ബ്രേക്കില്ലാത്ത പോലെയാ കിടന്ന് കാണിക്കുന്നേ... "

ആൻ്റി പറയുന്നത് കേട്ട് ഞാൻ ചെറുതായി ഞെട്ടി.. അമ്മുവിനെ നോക്കിയപ്പോ അവളിലും എന്തൊക്കെയോ ഭാവങ്ങൾ കണ്ടു... ഒരു ആശ്വാസത്തിനെന്നോണം ഞാൻ ചിരിച്ചുകൊണ്ട് അമ്മുവിൻ്റെ തോളിൽ കയ്യിട്ടു...

പക്ഷേ അമ്മു അനങ്ങിയത്പോലുമില്ല...ആൻ്റി പറയുന്നതും നോക്കി പാറ പോലെ നിന്നു.... സാധാരണ ഞാനൊന്ന് ചേർത്ത് പിടിക്കാൻ കൈ പോകുമ്പോൾ എന്നിലേക്ക് ചായാൻ വെമ്പുന്നവളാണ്...

"നോട്ടം നോക്കിയേ... രണ്ടെണ്ണംകൂടിയങ് കൊടുക്കാനാ തോന്നുന്നേ.. സാധനം..."

അമ്മുവിൻ്റെ തുറിച്ച് നോട്ടം കണ്ടതും ആൻ്റി കയ്യോങ്ങിക്കൊണ്ട് വീണ്ടും കലിപ്പിട്ടു...

"എന്തുട്ടാ പെണ്ണേ... മതി കൊച്ചിനെ പറഞ്ഞത്... ഇങ്ങ് വന്നേ നീ..."

അമ്മ ആൻ്റിയെ പിടിച്ച് മാറ്റിക്കൊണ്ട് അമ്മ പറഞ്ഞു...

"ഡാ... മോളേം കൂട്ടി അങ്ങ് വായോ... ഞാൻ ചായ എടുക്കാം..."

അമ്മ എന്നോടായി പറഞ്ഞു... എന്നിട്ട് ആൻ്റിയും കൊണ്ട് തിരിഞ്ഞു...

"ചേച്ചിയിങ്ങനെ അവൾക്ക് വേണ്ടി പറയുമ്പോഴാ പെണ്ണിന് നെഗിളിപ്പ് കൂടുന്നേ...."

ആൻ്റി തിരിഞ്ഞു നടക്കുന്നതിനിടയിൽ പിറുപിറുത്തു...

"ഓ... പിന്നെ... ഒന്നു പോടി... പെണ്ണേ..."

അമ്മ തന്ത്രപരമായി അമ്മുവിനെ സേവ് ചെയ്തു.... ഇല്ലേൽ രണ്ടെണ്ണം കൂടി കിട്ടിയേനെ...

"എന്തടാ നോക്കുന്നേ.... പൊയ്ക്കൂടെ...."

അമ്മയും ആൻ്റിയും പോകുന്നത് നോക്കിയ ശേഷം എന്നെയും അമ്മുവിനെയും നോക്കുന്ന നന്ദുട്ടനോടു അവൾ കലിപ്പായി....

അത് കേട്ടതും ഞെട്ടിക്കൊണ്ട് അവൻ തിരിഞ്ഞോടി... പാവം...

"എന്തിനാ അതിൻ്റെ മെക്കിട്ട് കേറുന്നേ..."

അമ്മുവിൻ്റെ തലക്കിട്ട് മെല്ലെ ഞോണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു...

"ഹും..."

💬 Comments

View all comments