Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
എങ്ങോട്ടെലും പോയെങ്കി പറയേമില്ല വിളിച്ചാലും എടുക്കില്ല... ചേച്ചിനെ വിളിച്ചപ്പോഴാ അറിഞ്ഞത് ഇവിടെ എത്തീട്ട് കുറച്ചായെന്ന്...."
അമ്മുന് മിണ്ടാട്ടം ഇല്ലാത്തോണ്ട് ആൻ്റി തുടർന്നു...
"എന്നിട്ട് അങ്ങോട്ടേക്കൊന്ന് എഴുന്നള്ളാൻ പറഞ്ഞപ്പോ അവള് ചേട്ടൻ്റെ ഒക്കത്ത് കേറിയിരുന്ന് കുഞ്ഞാവ കളിക്കുന്നു... ഡ്രസ്സ് പോലും മാറീട്ടില്ല... കുരുത്തം കെട്ടത്... പോട്ടെ ആ ബാഗെങ്കിലും കൊണ്ട് വച്ചോ...."
ആൻ്റി നിർത്തുന്ന ലക്ഷണമില്ല... അമ്മുന് ഇതെല്ലാം കേട്ട് ദേഷ്യം വരുന്നുണ്ട്... നന്ദൂന് ഇതെല്ലാം കേട്ട് തുള്ളിച്ചാടാൻ തോന്നുന്നുണ്ട്... അവൻ്റെ മുഖം കണ്ടാലറിയാം...
അമ്മ നിക്കുന്നൊണ്ട് പുള്ളിക്കാരിക്ക് മിണ്ടാനും വയ്യ.... അമ്മേടെ പുന്നാര മോളല്ലേ... എനിക്കും പ്രത്യേകിച്ചൊന്നും പറയാനും കഴിഞ്ഞില്ല... മിണ്ടിയാൽ എനിക്കും കിട്ടും...
"മതിയടി പെണ്ണേ... മോളിവിടെക്കല്ലേ വന്നേ... വേറെയെങ്ങും അല്ലല്ലോ..."
അമ്മുവിന് സപ്പോർട്ടായി അമ്മ ഇടപെട്ടു... എന്നിട്ട് ആൻ്റിടെ തോളിൽ കൈ വച്ചു നിന്നു... അതോടെ ആൻ്റിടെ മുഖം ചെറുതായിട്ട് അടങ്ങിയ പോലെ തോന്നി...
"അതേ ആൻ്റി... അവളിവിടേക്കല്ലേ വന്നത്..."
ആൻ്റിയുടെ ചെറിയ ശാന്തത കണ്ട് ഞാൻ വളരെ ലളിതമായി ചിരിയോടെ പറഞ്ഞു...
"ദേ ചെറുക്കാ.... എൻ്റെന്ന് കിട്ടും നിനക്ക്... അല്ലെങ്കി എവടെപ്പോയാലും ഒരു മെസ്സേജെങ്കിലും അയക്കുന്നവനാ... ഇന്നതും ഉണ്ടായില്ല... "
ആൻ്റിയുടെ വായിലിരിക്കുന്നത് കേട്ടതും എൻ്റെ വായടഞ്ഞു... ഇടഞ്ഞാൽ അമ്മുനേക്കാളും മൂന്നിരട്ടി പവറാണ് ആൻ്റിക്ക്...
പക്ഷേ അമ്മയോടും അച്ഛനോടും വളരെ ബഹുമാനപൂർവ്വം സംസാരിക്കൊള്ളൂ... അമ്മ ഒരു ചേച്ചിയും അതിനുപരി ഒരു കൂട്ടുകാരി എന്നപോലെയാണ് ആൻ്റിക്ക്... അച്ചനോട് ഒരു ചേട്ടനെന്ന പോലെയും...
എന്നാല് അങ്കിളിനെ ആൻ്റി വരച്ച വരയിലും നിർത്തും...
സംഗതി ശരിയാണ്... അമ്മുവായിട്ട് പുറത്തെവിടേലും പോയാൽ അവള് പറഞ്ഞിട്ടില്ലെങ്കിലോ എന്ന് കരുതി ഞാൻ
💬 Comments
View all comments