Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
ഇടയ്ക്കിടയ്ക്ക് വരാമെന്ന് പറഞ്ഞു.. വന്നില്ല... അവസാനം ഓണത്തിന് വരാമെന്ന് പറഞ്ഞു.. വന്നില്ല. അതുകൊണ്ട് ഈ വൈകിയ വേളയിൽ ഏവർക്കും ഓണ ആശംസകൾ അറിയിക്കുന്നു... 😀
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. ഞാനെൻ്റെ മാക്സിമം ശ്രമിച്ചിട്ടുണ്ട്....
################

ആൻ്റിടെ മുഖം കണ്ടാലറിയാം കലിയിളകി നിക്കാണെന്ന്... അമ്മുവിനെയാണ് നോട്ടം മുഴുവനും... എന്താണാവോ പ്രശ്നം... ഞാൻ അമ്മുവിനെ നോക്കി..
ഞാൻ അമ്മൂനെ നോക്കുന്നത് കണ്ടതും മിണ്ടല്ലേ ആൻ്റി എന്ന് വിരൽ ചുണ്ടിൽ വച്ച് കാണിച്ചു.... അവളെ ഉണർത്തുമെന്ന് തോന്നിയതുകൊണ്ടാവാം..
അമ്മയുടെയും നന്ദുട്ടൻ്റെയും മുഖത്ത് ചിരിയാണ്... അമ്മൂനെ നോക്കിപ്പോ എൻ്റെ മേലുള്ള ഇരുത്തം ആസ്വദിച്ച് കിടക്കാണ്...പാവം തോന്നുന്നു കിടത്തം കണ്ടിട്ട്....
നന്ദുട്ടൻ വാ പൊത്തി ചിരിക്കുന്നുണ്ട്... അമ്മൂന് എന്തോ അടികിട്ടുന്ന പരിപാടിയാണ് എന്ന് അതിൽനിന്ന് വ്യക്തം...
"ടപ്പേ.....!!!!!!
പ്രതീക്ഷിച്ച പോലെ ആൻ്റി വേഗം നടന്നു വന്നിട്ട് അമ്മൂൻ്റെ മൂട്ടിലൊരു അടിവച്ചു കൊടുത്തു....
"അമ്മേ.... ഹ്...."
സാമാന്യം തരക്കേടില്ലാത്ത അടിയായിരുന്നു...അമ്മു ഞെട്ടി നിലവിളിച്ചുകൊണ്ട് എൻ്റെ കയ്യീന്ന് ചാടിയിറങ്ങി തിരിഞ്ഞു നിന്നു...
പാവം വേദനിച്ചെന്ന് തോന്നുന്നു... കുണ്ടി തിരുമ്മിയാണ് നിൽപ്പ്.... സുഖം മുറിഞ്ഞതിൻ്റെ ഇഷ്ടക്കേടും മുഖത്ത് കാണാം..
അമ്മുവിൻ്റെ നിൽപ്പ് കണ്ടിട്ട് നന്ദുവും എൻ്റെ അമ്മയും പൊട്ടിച്ചിരിച്ചു.... എനിക്കും ചെറുതായി ചിരി വന്നു...
"അതേടി... അമ്മ തന്നെയാ.... ക്ലാസ്സും കഴിഞ്ഞ് തെണ്ടിത്തിരിഞ്ഞ് വന്നിട്ട് എത്രനേരായി... ഏഹ്..."
അമ്മുവിനോട് കയർത്തുകൊണ്ട് ആൻ്റി പറഞ്ഞു... ആൻ്റിഡെ ഉള്ളിലെ ഭദ്രകാളി ഇളകി...
ഇത് ഇടയ്ക്കുള്ളതാ... നേരത്തേയും ഞാൻ ഓർത്തത്തെയൊള്ളൂ.... ഈ കൊരങ്ങത്തിയോട് ഞാനപ്പഴേ പറഞ്ഞതാ ഒന്ന് ബാഗ് വച്ചിട്ടെങ്കിലും വരാൻ... ഇപ്പോഴും പറഞ്ഞു ആൻ്റിഡെ അടുത്തേക്ക് ചെല്ലാൻ... എവിടെന്ന്...
"നിൻ്റെ ഫോണെന്തേ...
💬 Comments
View all comments