0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 116.5K

ആ ചോദ്യത്തെ നേരിടാൻ ബുദ്ധിമുട്ടി... എന്നെയൊന്നു ജസ്റ്റ് നോക്കിയിട്ട് അരുത് എന്ന ഭാവത്തിൽ അമ്മയുടെ കയ്യിൽ പിടിച്ച് അമർത്തി....

ആൻ്റിയാണേൽ ഇപ്പൊ നടക്കും എന്ന ഭാവത്തിൽ തലയാട്ടി ഇരുന്നു ചിരിച്ചു....

"എന്താ... നിനക്കെന്തലും പ്രശ്നമുണ്ടോ...?"

ചെറുതായി കിളിപോയിരുന്ന എന്നെ നോക്കി അമ്മ ചോദ്യമെറിഞ്ഞു...

"എന്താ... ന്താന്ന്....?"

പറയാൻ വാക്ക് കിട്ടാതെ വിക്കിക്കൊണ്ട് ഞാൻ തിരിച്ച് ചോദിച്ചു..

"എൻ്റമ്മൂനെ കെട്ടുന്നതിൽ നിനക്കെന്തേലും പ്രശ്നൊണ്ടോന്ന്...?"

അമ്മൂനെ ചേർത്ത് പിടിച്ചുകൊണ്ട് ഇത്തവണ അമ്മ എന്നോട് ഡയറക്ടായി സ്വൽപം ഗമയോടെ പറഞ്ഞു....

കൊരക്കിൽ കുരുക്ക് വീണ അവസ്ഥയായിരുന്നു എനിക്കന്നേരം... ഇത്രയും നേരം മനസ്സിൽ അവളുടെ ശരീര സൗന്ദര്യം വർണ്ണിച്ചുകൊണ്ടിരുന്ന പെണ്ണിനെ കെട്ടുന്ന കാര്യം സ്വന്തം അമ്മ തുറന്നടിച്ച് ചോദിച്ചാൽ എന്താ ഉണ്ടാവുക... അത് തന്നെയായിരുന്നു എൻ്റെയും അവസ്ഥ...

ചില നേരത്ത് എൻ്റെ അമ്മക്ക് ഒരു നാണവും മാനവും ഇല്ല.. വെട്ടിത്തുറന്നങ്ങ് ചോദിക്കും...

എന്നാ ഈ തവണ അമ്മുവിൻ്റെ മുഖത്ത് എന്തോ കള്ളത്തരം പിടിക്കപ്പെട്ടപോലെയാണ് ഭാവം... എൻ്റെ അമ്മയോട് ചെവിയിൽ പിറുപിറുത്തുകൊണ്ട് അമ്മേടെ കയ്യിൽ പിച്ചി വലിക്കുന്നുണ്ട്...

എന്നിട്ട് ഇരു കൈകൊണ്ടും അമ്മയുടെ കൈത്തണ്ടയിൽ ചുറ്റിപ്പിടിച്ച് ഞാനെന്ത് പറയും എന്നോർത്ത് എന്നെ പ്രതീക്ഷയോടെ നോക്കി...

"ഒന്ന് പൊയ്ക്കേ അമ്മേ... എനിക്കല്ലേ ഇപ്പോ കല്ല്യാണം... അതും ഇവള്.... നടന്നത് തന്നെ..."

ഒരു വിധത്തിൽ എൻ്റെ ഞെട്ടൽ മറച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു... പക്ഷേ അമ്മുവിനെ പുച്ഛിച്ച് പറഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു... അത് കണ്ടതും എനിക്കും വല്ലാതായി..

പാവം... തമാശയ്ക്കെങ്കിലും ഞാനങ്ങനെ പറയുന്നത് സഹിക്കാൻ കഴിഞ്ഞുകാണില്ല... അതാരെക്കാളും നന്നായി എനിക്കറിയാം... സോറി പെണ്ണെ... തൽക്കാലം മോള് ചേട്ടനോട്

💬 Comments

View all comments