Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
ക്ഷമിക്ക്... മോളുടെ പിണക്കം വൈകാതെ തന്നെ ചേട്ടൻ മാറ്റിത്തരാം... ഞാൻ മനസ്സിൽ പറഞ്ഞു...
"അതെന്തട.. എൻ്റെ മോൾക്കെന്താ കുഴപ്പം.. ഏഹ്...?"
അമ്മ എന്നോട് തിരിച്ചടിച്ചു... ഞാൻ വീണ്ടും വാക്കുകൾക്കായി പതറി.... അമ്മു മതി നിർത്ത് എന്ന ഭാവത്തിൽ അമ്മേടെ കയ്യിൽ ഞെക്കിയും പിച്ചിയും തടുക്കാൻ ശ്രമിക്കുന്നുണ്ട്... എൻ്റെ പതറിച്ച അവൾക്കറിയാൻ കഴിയുന്നുണ്ടെന്ന് തോന്നുന്നു...
"പിന്നെ പിന്നേ... ഒരു കുഴപ്പോമില്ല... വളരേ നല്ല മോളാ.... ഹഹ..."
എൻ്റെ നിസ്സഹായത മനസ്സിലാക്കി എന്നോണം എനിക്ക് തുണയായി ആൻ്റി രംഗത്തിറങ്ങി... ഭാഗ്യം... ഇനി ആൻ്റി നോക്കിക്കോളും...
"എൻ്റെ പൊന്നേച്ചി... അവനെന്ത് തെറ്റാ ചെയ്തേ ഇങ്ങനെ ശിക്ഷിക്കാൻ...?"
അമ്മുവിനിട്ട് താങ്ങിക്കൊണ്ട് ആൻ്റി മുഖത്ത് ദയനീയമായ ഭാവം വരുത്തിക്കൊണ്ട് ചോദിച്ചു... ഉള്ളിൽ ചിരിയാണെന്ന് ആ മോന്ത കണ്ടാൽ മനസ്സിലാകും...
അമ്മു ദേഷ്യംകൊണ്ട് ആൻ്റിയെ തുറിച്ച് നോക്കുന്നുണ്ട്... അത് കണ്ടിട്ട് എനിക്കും പെട്ടെന്ന് ചിരിവന്നു...
"എൻ്റെ മോളെ കെട്ടുന്നതിലും ഭേദം ഇവന് വല്ല വിഷം കൊടുക്കുന്നതാ നല്ലത്..."
അവസാന ആണി അടിച്ചുകൊണ്ട് ആൻ്റി വീണ്ടും ചിരിച്ചു... പക്ഷേ കെട്ടിയില്ലെങ്കിൽ അവളെനിക്ക് വിഷം തരുമെന്ന കാര്യം ആൻ്റിക്കറിയില്ലല്ലോ...
"അമ്മേ...."
അമ്മുവിൻ്റെ ക്ഷമ കെട്ടു.. ദേഷ്യംകൊണ്ട് അവളിരുന്ന് വിറക്കുകയാണ്... ആ നോട്ടം കണ്ടാലറിയാം എൻ്റമ്മ ഇല്ലായിരുന്നെങ്കിൽ ഇന്ന് ആൻ്റിയുടെ അടക്കം കഴിഞ്ഞേനെ... അമ്മുവിൻ്റെ അവസ്ഥ കണ്ട് അന്നേരം അമ്മക്കും ചിരിവന്നു...
"എന്ത് കമ്മേ... ഞാൻ ഉള്ളതല്ലേ പറഞ്ഞേ..."
ആൻ്റി അവളെ പുച്ഛിച്ചുകൊണ്ട് വീണ്ടും എരി കേറ്റി...
"നോക്കിയേ വല്യമ്മേ..."
അമ്മു ചിണുങ്ങിക്കൊണ്ട് അമ്മേടെ മേലേക്ക് ചാഞ്ഞു...
"ഒന്നു പോടി... നീയെൻ്റെ കൊച്ചിനെ അങ്ങനങ്ങ് കൊച്ചാക്കല്ലേ... ഇന്നത്തെ കാലത്ത് ഇതിലും
💬 Comments
View all comments