0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 116.7K

നല്ല പെൺകൊച്ചിനെ എവിടെ കിട്ടൂടി..."

അമ്മ ചിരി ഒതുക്കിക്കൊണ്ട് അവളുടെ താടിയിൽ പിടിച്ച് പുന്നാരിച്ചുകൊണ്ട് പറഞ്ഞു... വിടർന്ന കണ്ണുകളും മുഖവുമായി അമ്മയെ ഒന്നു നോക്കിയ ശേഷം നാണം കൊണ്ടവൾ അമ്മയുടെ തോളിൽ മുഖം ഒളിപ്പിച്ചു... എന്ത് പെട്ടെന്നാ ദേഷ്യമൊക്കെ പമ്പ കടന്നത്...

"ആ.. ചേച്ചിയിങ്ങനെ ഓരോന്ന് പറേണ കേട്ടിട്ടാ അവൾക്കിത്ര ഇളക്കം... ഇനി ഇവിടെങ്ങും ആയിരിക്കില്ല പെണ്ണ്..."

ആൻ്റി ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു...

"മതിടി അതിനെ പറഞ്ഞത്... നീ പോയി ഉച്ചയ്ക്ക് വെയ്ക്കാനുള്ളത് നോക്ക്.. മണി പതിനൊന്ന് കഴിഞ്ഞു..."

അവസാനം അമ്മ തന്നെ ആ ചർച്ചയ്ക്ക് കർട്ടനിട്ടു... ഇപ്പോ ഈ കാര്യം വിളമ്പേണ്ട ഒരു കാര്യമില്ല അമ്മക്ക്... ചുമ്മാ ഓരോന്ന് പറഞ്ഞ് അതിനെ വിഷമിപ്പിച്ചു...

"ഈശ്വരാ സമയം പോയി.. ഓരോന്ന് പറഞ്ഞിരുന്ന് ആ കാര്യം ഞാനങ്ങു മറന്നു... ശ്ശോ ഇനിയെന്തൊക്കെ ചെയ്യണം..."

ധൃതി പിടിച്ച് ആൻ്റി സോഫയിൽ നിന്നെണീറ്റ് ഗ്ലാസും പ്ലേറ്റും എടുക്കാൻ തുടങ്ങി...

"ആ... കുഞ്ഞിപ്പിള്ളേരുടെ കൂടെ തുള്ളലും കഴിഞ്ഞ് എന്നെ കുറ്റോം പറഞ്ഞിരിക്കുമ്പോ ഓർക്കണം... ഹും"

അമ്മു ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് തല ചൊറിഞ്ഞു.. വേറെന്തു വേണേലും ആൻ്റി സഹിക്കും... പക്ഷേ ഡാൻസിനെ കുറിച്ച് വല്ലതും പറഞാൽ ആൻ്റി സഹിക്കില്ല... അതിപ്പോ ജയനങ്കിള് ആയാലും അതിലൊരു മാറ്റവുമില്ല...

"ആ പറഞ്ഞോ... സ്വന്തം തള്ളയെ തന്നെ പറഞ്ഞോ.."

അമ്മുവിനെ നോക്കാതെ ആൻ്റി സ്വയം പഴിച്ചു...

"ബാക്കിയുള്ളോർക്ക് ഒരു പെൺകൊച്ച് ഉണ്ടാവുമ്പോ ഒരു ആശ്വാസാണ്... എനിക്ക് കിട്ടിയതോ ഒരുവകതിരിവില്ലാത്ത സാധനം...."

ഇങ്ങോട്ട് കിട്ടിയതിൽ നിന്ന് മെനക തിരിച്ചുകൊടുത്തുകൊണ്ട് കൊടുത്തുകൊണ്ട് ആൻ്റി അടുക്കളയിലേക്ക് നടന്നു... ഇതൊക്കെ സർവസാധാരണം ആയതുകൊണ്ട് എനിക്കും

💬 Comments

View all comments