0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 116.8K

അമ്മക്കും ചിരിയാണ് വന്നത്...

"നോക്കിയേ വല്യമ്മേ... ഈ സാധനത്തിനു എന്നെ കണ്ടൂടാ... ഹ്.."

അമ്മയോട് പരിഭവം പറഞ്ഞ് അമ്മു ചിണുങ്ങി... കിച്ചണിൽ പത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട്... ആൻ്റി തകൃതി ആയ പണിയിലാണെന്ന് തോന്നുന്നു...

"മോളത് കാര്യാക്കണ്ട... അവള് വെറുതേ പറയുന്നതല്ലേ... ചെല്ല്... അവൾക്കെന്തേലും ചെയ്ത് കൊടുക്ക്..."

ഒരു പുഞ്ചിരി നൽകി അമ്മ അവളെ ആശ്വസിപ്പിച്ചു....

"ഞാഞ്ചെയ്യാത്തോണ്ടാണോ വല്യമ്മേ... അടുക്കളേല് ചെന്നാല് എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കൂല... എന്നിട്ടാ ഇങ്ങനെ... ഹും.. ഹും.."

അമ്മു വിങ്ങിക്കൊണ്ട് പറഞ്ഞു... അമ്മ പുഞ്ചിരിയോടെ അവളെ തലോടി...

സംഗതി ആൻ്റി ഞങ്ങളുള്ളപ്പോ അമ്മൂനെ തമാശയ്ക്ക് ഇങ്ങനെയൊരോന്നു പറയുമെങ്കിലും മറ്റുള്ളവരുടെ മുന്നില് അങ്ങനെയല്ല... അവളെ കുറിച്ച് ബന്ധുക്കളാരും ഒരു വാക്ക് പോലും മോശം പറയുന്നത് ആൻ്റിക്ക് ഇഷ്ടമല്ല...

സമ്മതിക്കെമില്ല... ആൻ്റി തിരിച്ച് പറയും... ഞാനത് പലപ്പോഴും കേട്ടിട്ടുമുണ്ട്... പക്ഷേ ആ പൊട്ടിക്ക് ഇതൊന്നുമറിയില്ല... അവളെ ഇതുപോലെ നിർത്തിയില്ലെങ്കിൽ വഷളാവും എന്നാണ് ആൻ്റിയുടെ വാദം...

ആൻ്റിയുടെ പ്രോഡക്റ്റ് ആയതു്കൊണ്ട്തന്നെ ആ കാര്യത്തിൽ വ്യക്തമായ ബോധം ആൻ്റിക്കുണ്ട്..

"അതെനിക്കറിഞ്ഞുടെ... എൻ്റമ്മുമോള് മിടുക്കിയല്ലേ... ഉമ്മ..."

അമ്മുവിൻ്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തുകൊണ്ട് അമ്മ അവളെ നോക്കി പുഞ്ചിരിച്ചു...

"ചെല്ല്... വല്യമ്മേം കൂടെ വരാം... അവളെൻ്റെ കൊച്ചിനെ എന്താ പറയുന്നെന്ന് ഞാനൊന്ന് നോക്കട്ടെ...."

അമ്മ അവളെ വീണ്ടും ആശ്വസിപ്പിച്ചു... അത് കേട്ടതും അവൾ അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മയും കൊടുത്തു.. എന്നിട്ട് അമ്മയെ നോക്കി വെളുക്കെ ചിരിച്ചുകാട്ടി...

പിന്നെ എന്നെയും നോക്കി ചിരിച്ചു... എങ്ങനുണ്ട് എന്ന ഭാവത്തിൽ... പെരുങ്കള്ളി...

ആഹാ...ഭാവിയിലെ അമ്മായിയമ്മയും മരുമോളും തമ്മില് എന്താ ഒരു

💬 Comments

View all comments