0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 117.9K

അടങ്ങി... അടക്കി എന്ന് പറയുന്നതാവും കൂടുതൽ ശരി...

"ഏട്ടാ... എണീറ്റെ... ഊണ് കഴിക്കണ്ടേ..."

കുളിരേകുന്ന ശബ്ദത്തിൽ അവളെന്നെ വീണ്ടും വിളിച്ചു.. ആഹാ കൊള്ളാലോ... ഇവൾക്കെന്നെ എന്നുമിങ്ങനെ സ്നേഹത്തോടെ വിളിച്ചുണർത്തിക്കൂടെ... ഇതുപോലെ കുറച്ച് ഉമ്മകളും കുറച്ച് തഴുകലും കൂടെ ആവുമ്പോൾ ആ ദിവസം മനോഹരമാവാൻ വേറെന്തു വേണം.. ഇത്രയൊക്കെയേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ...

മലര് എഴുന്നേക്കാനും തോന്നുന്നില്ല... ഇനിയും വൈകിയാൽ എൻ്റെ മാതാജി വന്ന് തല്ലി ഓടിക്കും.... അതുകൊണ്ട് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന പോലെ ഞാൻ കണ്ണുകൾ ഒന്നു ചിമ്മിച്ചു...

"കൊരങ്ങാ... എണീറ്റെ... എന്തൊരുറക്കവാ..."

എൻ്റെ കവിളിൽ നോവാതെ പിച്ചിവലിച്ചുകകൊണ്ട് അമ്മു വീണ്ടും വിളിച്ചു...

ഞാൻ ഞെരക്കങ്ങൾ ഉണ്ടാക്കി മെല്ലെ കണ്ണ് തുറന്നു.... അമ്മു താടിക്ക് കൈയും കൊടുത്ത് എന്നെ നോക്കി പുഞ്ചിരിക്കുന്നതാണ് ഞാൻ കണ്ടത്... എന്തൊരു തെളിച്ചം പെണ്ണിൻ്റെ മുഖത്ത്...

അവളുടെ മുഖത്തേക്ക് നോക്കിയതും എൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു... പെട്ടെന്ന് തൊട്ട് മുൻപ് ഞാൻ ചെയ്ത ഓരോ കാര്യവും ഓർത്തപ്പോ പതിയെ ആ പുഞ്ചിരി എൻ്റെ ഉള്ളിലുള്ള കള്ളച്ചിരിയായി പുറത്തുവന്നു...

"എന്താ...?"

എൻ്റെ കള്ളചിരി കണ്ടതും അവൾ രണ്ട്കൈയും എൻ്റെ നെഞ്ചിലും തോളിലും പിടിച്ച് കുലുക്കിക്കൊണ്ട് ചിണുങ്ങി... ആ നീക്കത്തിൽ അമ്മുവിൻ്റെ മുടി ഇരു ചെവിയുടെ ഇടയിൽ നിന്ന് ചാടി മുഖത്തിൻ്റെ വശങ്ങളിലായി വന്ന് തൂങ്ങിയാടി കളിച്ചു...

നാണം കൊണ്ട് തുടുത്ത കവിളും മൂക്കും കാട്ടി പെണ്ണ് എന്നെ നോക്കി ചിണുങ്ങുമ്പോ ഈ യക്ഷിയെ അങ്ങ് കടിച്ച് തിന്നാനാണ് തോന്നുന്നേ....

എൻ്റെ നോട്ടം കണ്ടിട്ട് അവളിലും ഭാവവ്യത്യാസങ്ങൾ കാണുന്നുണ്ട്...

"എന്തുന്നാ ഈ നോക്കണേ...."

മുഖത്ത് പ്രകടമായ

💬 Comments

View all comments