0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 119.2K

സോഫയിൽ ബാക്കി വച്ചത് തിരിച്ച് തരാനാണെന്നെന്ന് തോന്നുന്നു യക്ഷിയുടെ പ്ലാൻ...

"നീ എങ്ങോട്ടാ..."

ഫോൺ ചെവിയിൽ വെച്ചുകൊണ്ട് ആൻ്റി പെട്ടെന്ന് ദേഷ്യത്തോടെ തട്ടിക്കയറി...

"ഏട്ടൻ്റെ കൂടെ... നന്ദൂനെ വിളിക്കാൻ..."

ആൻ്റിയുടെ പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് അമ്മു ഒന്നു പതറി...

"പിന്നേ... ഈ കോലത്തിലല്ലേ അവള് തെണ്ടാൻ പോണേ... അകത്ത് കേറി പൊടി...."

ആൻ്റിക്ക് ഒട്ടുമിഷ്ടമല്ല വീട്ടിലെ വസ്ത്രമിട്ട് അമ്മൂനെ ഫ്ലാറ്റിനു വെളിയിലേക്ക് വിടുന്നത്.. അതിൻ്റെ കൂടെ അങ്കിള് കോൾ എടുക്കാത്തതിൻ്റെ ദേഷ്യവും... കത്തി ജ്വലിക്കുകയാണ് ആൻ്റി... എളുപ്പം അണയുന്ന ലക്ഷണമില്ല...

ഞാനും അമ്മയും ഇത് തീർന്നില്ലേ എന്ന ഭാവത്തിലാണ്...

"ഇതിനെന്താ പ്രശ്നം... ഞാൻ പോകും..."

ഇട്ടിരിക്കുന്ന വസ്ത്രം ഒന്ന് സ്വയം വിലയിരുത്തിക്കൊണ്ട് അമ്മു തർക്കിച്ചു...

"ദേ... എൻ്റെന്ന് കിട്ടും നിനക്ക്... മര്യാദക്ക് പോയി ചോറ് വിളമ്പി വക്ക്... അവള് തുള്ളാൻ നിക്കുന്നു.. ഒരു ബോധോമില്ല... വെളിവുമില്ല...."

ആൻ്റി വീണ്ടും പഴയ ട്രാക്കിലേക്കായി... ഒന്നടങ്ങി വന്നതാ ഈ പെണ്ണായിട്ട് വീണ്ടും എരി കയറ്റി...

"മോളെ...അമ്മ പറയണ കേക്ക്... ഈ വേഷത്തില് പോണ്ട..."

അമ്മ കാര്യമായി തന്നെ അമ്മുവിനോട് പറഞ്ഞു...

കൺകണ്ട ദൈവം പറഞാൽ അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ... അതുകൊണ്ട് ആൻ്റിയെ ഒന്ന് തുറിച്ച് നോക്കിയിട്ട് അമ്മു ചവിട്ടിത്തുള്ളി കിച്ചണിലേക്ക്...കൂട്ടത്തിൽ എന്നെയും നോക്കി.. എന്തോ വെച്ചിട്ടുണ്ടെന്ന ഭാവം...

ഞാൻ മെല്ലെ അവിടന്ന് ഒഴിവായി... ഇനിയെല്ലാം കൂടി ഇപ്പോഴാവോ തിരിച്ച് കിട്ടുക...

"ജിത്തൂ... ഡാ ഒന്നെളുപ്പം പോയിട്ട് വന്നേ..."

അത് കേട്ടതും ഞാനും സ്ഥലംവിട്ടു...

,.............,,,,,,,........,.......,...,..

ഞങ്ങൾ എല്ലാവരും കൂടി ഊണ് കഴിക്കാനിരുന്നു.

എൻ്റെ ഇടതുവശത്ത് അമ്മുവും, എതിർവശത്ത് ആൻ്റിയും അമ്മയും. നന്ദുട്ടനാണെങ്കിൽ

💬 Comments

View all comments