0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 118.8K

"എടി പെണ്ണെ നീയവിടെ ആരെ വായിനോക്കിരിക്കാ.... ഇങ്ങ് വരുന്നുണ്ടോ..."

പിറുപിറുക്കുന്നതിൻ്റെ ഇടയിലും അമ്മൂൻ്റെ മേലേക്ക് ആൻ്റി ദേഷ്യംകൊണ്ട് അലറി...

അമ്മു ചാടിയെണീറ്റുകൊണ്ട് വേഗം അടുക്കളയിലേക്ക് ഓടി... ഞാനവളെ നോക്കി ചിരിച്ചു... പക്ഷേ തിരിച്ചൊരു നോട്ടം പോലും തന്നില്ല... ധൃതിയിൽ തല താഴ്ത്തിയാണ് പോയത്...

അങ്കിളും ആൻ്റിയും എന്തോ ഉടക്കുണ്ട്... അതിൻ്റെയാ അങ്കിളിനും ചേർത്ത് താങ്ങിയത്... അമ്മു പിന്നെ മെയിൻ ഇരയായതുകൊണ്ട് ഇവിടെ അതൊരു വിഷയമല്ല...

"എന്തോന്നാ നിതേ... ചുമ്മാ പിള്ളേരുടെ മെക്കിട്ട് കേറുന്നേ... നീ ജയനെ വിളിച്ച് ഒന്നൂടെ കാര്യം പറയ്... അല്ലാതെ ചുമ്മാ..."

അമ്മ ആൻ്റിയെ കരുതലോടെ ശകാരിച്ചു...

"ഞാനെത്ര നാളായിട്ട് പറേണതാ.... ചേച്ചിക്കറിയാവുന്നതല്ലേ..."

ആൻ്റി തലയാട്ടി എല്ലാം അനുസരണയോടെ കേട്ടു നിന്നു...

ചെറിയ എന്തോ കേസായിരിക്കും... പിന്നെ ആൻ്റിക്ക് ചെറിയതെന്തെങ്കിലും മതി മുഖം വീർപ്പിക്കാൻ... മോളും അക്കാര്യത്തിൽ ഒട്ടും മോശല്ല...

പക്ഷേ അന്നേരം എൻ്റെ ശ്രദ്ധ കിച്ചണിൽ നിന്ന് വെരുകുന്ന അമ്മുവിലായിരുന്നു.. ഒരു പിടിമില്ലാതെ പൊട്ടൻകടിച്ചോണം എന്തൊക്കെയോ ചെയ്യുന്നുണ്ട് യക്ഷി...

"നീയൊന്നു വിളിച്ച് നോക്ക്.. പറ്റീല്ലെങ്കി വൈകീട്ട് വരട്ടെ... ഞാൻ സംസാരിക്കാം..."

അമ്മ വീണ്ടും ആൻ്റിയെ സമാധാനിപ്പിച്ചു... ആൻ്റി ഫോൺ കയ്യിലെടുത്ത് ഡയൽ ചെയ്തു...

"ഡാ... നോക്കി നിക്കാതെ കൊച്ചിനെ വിളിച്ചോണ്ട് വാടാ... എന്നിട്ട് വേണം ഊണ് കഴിക്കാൻ...."

അമ്മൂനെ നോക്കി നിക്കുന്ന എൻ്റെ കയ്യിൽ തട്ടിക്കൊണ്ട് അമ്മ പറഞ്ഞു...

"ആ... ശെരി.. പോകുവാ..."

ഒരു തണുപ്പൻ മട്ടിൽ പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു...

"ജിത്തേട്ടാ... നിക്ക് ഞാനും വരുന്നു..."

ഡോറിനരികിൽ എത്തിയതും അമ്മു കൂവിക്കൊണ്ട് പാഞ്ഞെത്തി...

അത് ശരി... മുഖത്തെ കള്ളച്ചിരി കണ്ടിട്ട്

💬 Comments

View all comments