Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
നുള്ളി..
"സ്... ഹ്..."
ആ ചെറു വേദനയിൽ അവൾ എരിവ് വലിച്ചുകൊണ്ട് എൻ്റെ കയ്യിൽ അടിച്ചു....
അപ്പൊ എൻ്റെ കൊച്ചിൻ്റെ മോന്തയൊന്നു കാണണം... ആരുമില്ലെങ്കിൽ ഒറ്റയടിക്ക് എന്നെ കടിച്ച് തിന്നെനെ.. എല്ലാം ഒപ്പിച്ചിട്ട് ചിരിക്കുന്നോ ദുഷ്ടാ എന്നാണ് ആ നോട്ടത്തിൻ്റെ അർത്ഥം...ഞാനൊന്നു കണ്ണിറുക്കിയതും അമ്മു വേഗം പ്ലേറ്റിലേക്ക് നോക്കി ഇച്ചിരി ചോറ് വിരലുകൾ കൊണ്ട് പിച്ചിയെടുത്ത് കഴിക്കുവാൻ തുടങ്ങി...
നല്ല ഭംഗിയാണ് അവള് കഴിക്കുന്നത് കാണാൻ... പിന്നെ അധികം ശല്യംചെയ്യാൻ നിന്നില്ല...
"ഇതിനെയൊക്കെ മേക്കുന്ന എന്നെ പറഞ്ഞാമതിലോ..."
ആൻ്റി സ്വയം പഴിച്ചുകൊണ്ട് പറഞ്ഞു....
"നിനക്കെന്തിൻ്റെ കേടാ... മോൾക്ക് വേണ്ടത് പോലെ അവള് കഴിച്ചോളും.. അല്ലേ മോളെ...."
അമ്മ ഇടപെട്ടു... അമ്മയുടെ ചോദ്യം കേട്ടതും അമ്മു തലയാട്ടി കഴിപ്പ് തുടർന്നു...
"എൻ്റെ ചേച്ചീ... ഞാൻ പറഞ്ഞില്ലേ... ഈ പെണ്ണിനെന്തോ പറ്റിയേണ്ട്... രണ്ട് ദിവസായിട്ട് ഇങ്ങനെയാ... ചിലപ്പോ ഇങ്ങനെ സ്വപ്നം കണ്ടിരിക്കും അതല്ലേൽ ഇടയ്ക്ക് വെറുതെയിരുന്നു ചിരിക്കും... "
ആൻ്റി തലക്ക് കൈകൊടുത്ത് പറഞ്ഞു...
ഈ പെണ്ണിൻ്റെ കാര്യം.. എൻ്റെ കുസൃതിക്ക് ഇത്രക്ക് ഇഫക്റ്റുണ്ടോ എന്ന് ഞാൻ ഓർത്തു...
ആൻ്റിയുടെ കുറ്റപ്പെടുത്തല് കേട്ടുകൊണ്ട് അമ്മു മിണ്ടാതെ പ്ലേറ്റിൽ നുള്ളിപ്പെറുക്കിയിരുന്നു..ഇങ്ങനെയൊരു അവസ്ഥിയിലായതുകൊണ്ട് മാത്രം ആൻ്റി രക്ഷപെട്ടു.. ഇല്ലേൽ യക്ഷി തൊള്ള തൊള്ളയിടുന്നത് കേൾക്കാമായിരുന്നു...
"കണ്ടോ ചേച്ചി... ഞാനിത്രയും പറഞ്ഞിട്ട് എന്തേലും അനക്കമുണ്ടോന്ന് നോക്കിയേ... അല്ലേല് ഞാനെന്തെങ്കിലും മിണ്ടിയാ എന്നെ കൊല്ലാൻ വരുന്നവളാ... എൻ്റീശ്വരാ ഇനിയെന്തേലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാവോ..?"
മോളെ കുറിച്ചുള്ള ആൻ്റിയുടെ വേവലാതി കേട്ടിട്ട് എനിക്ക് ചിരിവന്നു... കുറച്ച് മുന്നേ ഉണ്ടായ എൻ്റെ കലാവിരുതുകൊണ്ടാണ് അമ്മു ഇങ്ങനെ വിഴുങ്ങിയിരിക്കുന്നെന്ന് എനിക്കല്ലേ അറിയൂ...
💬 Comments
View all comments