Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
"ഓ പിന്നെ... അവളേ നല്ല തിരിച്ചറിവുള്ള കൊച്ചാ... നീ ചുമ്മാ ഓരോന്ന് ചിന്തിച്ചുകൂട്ടണ്ട.... അല്ലേ മോളെ..."
അമ്മൂനെ നോക്കിക്കൊണ്ട് അമ്മ അവൾക്ക് വേണ്ടി ന്യായീകരിച്ചു... അമ്മു മെല്ലെ തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല...
"ഉവ്വ... നല്ല തിരിച്ചറിവാ... ഇത്രേം വയസ്സായി എന്നൊരു വിചാരമില്ല...ഇപ്പോഴും കുഞ്ഞിക്കൊച്ചാണെന്നാ വിചാരം..."
ആൻ്റി വീണ്ടും ഓരോന്നായി എണ്ണിപ്പെറുക്കാൻ തുടങ്ങി...
"ഒന്ന് മിണ്ടാതിരിക്കോ.... ഒരു നേരോം തലക്ക് സ്വൈര്യം തരേമില്ല... ഇങ്ങ...."
അവസാനം അമ്മു ദേഷ്യംകൊണ്ട് പിറുപിറുത്തു.. അമ്മ അവളെ നോക്കി എന്തോ കാണിച്ചു തലയനക്കിയാതെയൊള്ളു അന്നേരം പറഞ്ഞുവന്നത് ബാക്കി വിഴുങ്ങി അടങ്ങി ഇരുന്നു....
അമ്മയുടെ ഒരു നോട്ടം മതി അവൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ... അത്രക്ക് ബോണ്ടാണ് രണ്ടും...
എന്നാലിതെത്ര കണ്ടതാ എന്ന ഭാവത്തിൽ സ്വന്തം സന്തതിയെ നോക്കി ആൻ്റി ഒരു പുച്ഛം വിതറിയ ചിരിയങ് കൊടുത്തു..
"ജിത്തൂട്ടാ... ആ അച്ചാറിങ്ങെടുത്തേ..."
അൽപ്പ നേരത്തെ ഇടവേളക്ക് ശേഷം ആൻ്റി എൻ്റെടുത്തായി ഇരുന്ന അച്ചാറ് പാത്രം ചൂണ്ടിക്കൊണ്ട് പറഞ്ഞു...
"ആൻ്റീ... ഇന്ന് ഇവളെങ്ങാനും ആൻ്റിടെ കൂടെ കിച്ചണിൽ കേറിയായിരുന്നോ...?"
ഞാൻ അച്ചാർ എടുത്ത് ആൻ്റിക്ക് നീട്ടിക്കൊണ്ട് വളരെ കാര്യമായ ഭാവത്തിൽ ചോദിച്ചു.
അത് കേട്ടതും എല്ലാവരും ഒരേപോലെ എന്നെ നോക്കി.
അതിൽ ഏറ്റവും സംശയം അമ്മുവിനാണ്
"മ്മ്...?"
അച്ചാറ് വിളമ്പുന്നതിനിടെ ആൻ്റി എന്താന്നു മൂളി...
"ഏയ്...അല്ലാ.. ആൻ്റി വെച്ചുണ്ടാക്കുന്നത് കഴിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല... അതുകൊണ്ട് വേറാരെങ്കിലും അതുവഴി പോയൊന്നറിയാൻ ചോദിച്ചതാ..."
ഞാനത് മെപ്പോട്ട് നോക്കി പറഞ്ഞപ്പോൾ ആദ്യം അവർക്കങ് കത്തിയില്ല....
സെക്കൻഡുകൾക്ക് ശേഷം കുശുമ്പെടുത്ത മുഖവുമായി എന്നെ കലിപ്പിച്ച് നോക്കുന്ന അമ്മൂനെ കണ്ടതും അമ്മക്കും
💬 Comments
View all comments