Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
ആൻ്റിക്കും ചിരി പൊട്ടി... അമ്മ വാ പൊത്തി ചിരിച്ചപ്പോ ആൻ്റിക്ക് ചിരിച്ചിട്ട് ശ്വാസം കിട്ടാത്ത പോലെ നെഞ്ചത്ത് കൈവെച്ച് ചിരിച്ചു...
"സ്.. ഹാ..."
അവരുടെ ചിരിക്കിടെ അൽപ്പം കഴിഞ്ഞപ്പോ എൻ്റെ തുടയിൽ യക്ഷി പിച്ചി വലിച്ചു... എന്നിട്ടെന്നെ നോക്കി ഇളിച്ചു... ആ മോന്ത കണ്ടാലറിയാം ശരിക്കും കൊണ്ടെന്ന്...
പക്ഷേ എന്തോ ഈ പിശാശിനെ ഇങ്ങനെ കാണുന്നതും എനിക്കൊത്തിരിയിഷ്ടാ...
"ഹ്... നിൻ്റൊരു കാര്യം.... അതോണ്ടല്ലേ ഇതിനെ ഞാനങ്ങോട്ട് അടുപ്പിക്കാത്തെ... ഹഹ.."
ആൻ്റി അമ്മൂനിട്ട് താങ്ങിക്കൊണ്ട് ചിരി തുടർന്നു...
"അന്നേരം എന്തെലും വെയ്ക്കാനൊരുങ്ങിയതാ... പിന്നെ നേരം പോയോണ്ട് ചേച്ചിയാ പറഞ്ഞേ ഇവിടുന്ന് കഴിക്കാന്നു..."
അല്പം നേരത്തെ ചിരിക്ക് ശേഷം ആൻ്റി അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു.....
"ആ... അപ്പൊ അതാണ്... ഞാൻ വെറുതെ തെറ്റിദ്ധരിച്ചു..."
ഞാൻ കുറച്ച് കാര്യമായി ഭാവിച്ചുകൊണ്ട് പറഞ്ഞു... എൻ്റെ ഉള്ളിൽ ചിരിയാണ് എന്ന് ആൻ്റിക്കും അമ്മയ്ക്കും മനസ്സിലായി... പക്ഷേ ഞാൻ ഇനി ചിരിച്ചാൽ യക്ഷിടെ കയ്യീന്ന് മൊത്തം വാങ്ങേണ്ടി വരും...
പിന്നെയും ഓരോന്ന് പറഞ്ഞു ആൻ്റി ചിരി നിർത്താതെ തുടർന്നപ്പോ അവസാനം അമ്മു അമ്മക്ക് സിഗ്നൽ കൊടുത്തു... ആൻ്റിയില്ലെങ്കിൽ അവൾക്ക് ഇതൊന്നും വിഷയമല്ല...
പക്ഷേ ഞങൾ ആൻ്റിടെകൂടെ ഇരുന്ന് ചിരിച്ച് കളിയാക്കിയാൽ പെണ്ണിന് പെട്ടെന്ന് മൂച്ചാട്ട കേറും...
"മതി എൻ്റെമോളെ കളിയാക്കിയത്... വാചകടി നിർത്തി കഴിച്ചേ എല്ലാരും...."
പതിവുപോലെ അമ്മ ഇടപെട്ടു...
"ഹ്മ്... നിർത്തി..."
ഞാൻ മൂളിക്കൊണ്ട് കഴിപ്പ് തുടർന്നു...
..........................,,,,,,,,,,,,,,.......….....…....
"ആൻ്റീ... അങ്കിളായിട്ടെന്താ വിഷയം... . നേരത്തെ അമ്മയോട് പറയുന്ന കേട്ടു..."
നേരത്തെ ആൻ്റിക്ക് ബാധയിളകിയതോർത്ത് ഞാൻ തിരക്കി..
ഊണിന് ശേഷം സോഫയിലിരുന്ന് ഉച്ചമയക്കത്തിലേക്ക് തയ്യാറെടുക്കുവാണ്
💬 Comments
View all comments