Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
എല്ലാരും... അമ്മയും ആൻ്റിയും ഒരു സോഫയിലും അമ്മുവും നന്ദുട്ടനും ഞാനും ഇപ്പുറത്തെ സോഫയിലും.. L ഷേപ്പിലാണ് ഇരു സോഫയും കിടക്കുന്നത്.
നടുക്ക് ഒരു ഗ്ലാസ് ഇട്ട ടീപ്പോയും ഉണ്ട്... ടിവിയിൽ പഴയ മലയാള ഗാനങ്ങൾ ഓരോന്നായി പതിഞ്ഞ ശബ്ദത്തിൽ ഒഴുകുന്നു...
നന്ദുട്ടൻ നേരത്തെ എൻ്റെ ഫോണും കൊണ്ട് ഗസ്റ്റ് റൂമിലേക്ക് പോയി.. ഇപ്പോ അവിടന്ന് അനക്കമില്ല... ആളവിടെ കിടന്ന് ഉറങ്ങിയെന്ന് തോന്നുന്നു... അമ്മു എൻ്റെ ഇടത്ത് വശത്ത് എൻ്റെ കയ്യും പിടിച്ച് വെച്ച് പാതി മയക്കത്തിൽ എൻ്റെ തോളിൽ കിടപ്പുണ്ട്...
"ഓ... അതൊന്നുല്ലട... നിൻ്റെ അങ്കിളിനു പണ്ടേയുള്ള സ്വഭാവമാ... എന്നിങ്ങനെയിട്ട് വട്ടുകളിപ്പിക്കുന്നത്..."
ആൻ്റി ചെറിയ നീരസത്തോടെ പറഞ്ഞുകൊണ്ട് മെല്ലെ എന്നെ നോക്കി ചിരിച്ചു...
"ഓഹോ... എന്നാ അതറിഞ്ഞിട്ട് തന്നെ കാര്യം... എൻ്റെ ആൻ്റിപ്പെണ്ണിന് നൊന്താൽ അങ്കിളാണെന്നൊന്നും ഞാൻ നോക്കില്ല... ഹാ...."
ഒരു വില്ലൻ സ്റ്റൈലിൽ പറഞ്ഞുകൊണ്ട് ഞാൻ നിവർന്നിരുന്നു... ഞാൻ നിവർന്നതും ഉറക്കപ്പീചിയിൽ ഇരുന്ന അമ്മു എന്നെ പിന്നോട്ട് വലിച്ചു ചിണുങ്ങി... ക്യാരക്ടർ മാറിയപ്പോ മേലേകിടന്ന സാധനത്തിനെ ഓർത്തില്ല...
"കളിയാക്കല്ലേ ജിത്തൂട്ടാ...."
ആൻ്റി ചിരിച്ചുകൊണ്ട് ചിണുങ്ങി...തനി അമ്മൂനെ പോലെ തന്നെ.. അമ്മുന് കുറച്ച് പ്രായം ചെന്നാലെങ്ങനെയിരിക്കും അതേപോലെ തന്നെയാ ആൻ്റിയും...
"അത്ശരി.. ഞാൻ സീരിയസാണ്... വേണേൽ നമുക്ക് കെട്ടിയോന് കൊട്ടേഷൻ കൊടുക്കാം...."
ഞാൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി.. അത് കേട്ടിട്ട് അമ്മുന് ചിരിവന്നു... അതെൻ്റെ തോളിൽ അറിയാം...
" ദേ... ചെക്കാ കിട്ടുമെൻ്റേന്നു.... "
ആൻ്റി ചിരിച്ചുകൊണ്ട് എന്നെ തല്ലാൻ കയ്യോങ്ങി.. അമ്മയും ചിരിക്കുന്നുണ്ട്....
എത്രയൊക്കെ ആയാലും കെട്ടിയോനെ പറഞ്ഞാല് ഭാര്യമാർക്ക് പിടിക്കില്ലല്ലോ... അത് തന്നെ ഇവിടേം...
"എന്നാലെൻ്റെ
💬 Comments
View all comments