Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
ആൻ്റിപ്പെണ്ണ് കാര്യം പറ.... എന്താ സംഭവം?"
ഞാൻ വീണ്ടുമൊരു ചിരിയോടെ തിരക്കി...
"എൻ്റെ ചേച്ചിടെ അമ്മായമ്മ വയ്യാതെ കിടക്കാൻ തുടങ്ങീട്ട് കുറച്ചായി.. ഞാനന്ന് മുതലേ ജയേട്ടനോട് പറയുന്നതാ ഒന്നവിടം പോയിട്ട് വരാന്ന്... എല്ലാ ഞാറാഴ്ചയും പോകാം പോകാന്ന് പറയും...
അവസാനം എന്തേലും പറഞ്ഞ് പിന്നത്തേക്ക് മാറ്റിവെക്കും... ഒറ്റക്ക് പോകാന്നു കരുതിയാ എന്നെ വിടെമില്ലാ... എല്ലാരും ഇടയ്ക്കിടയ്ക്ക് കാണാൻ ചെല്ലും... ഞാൻ മാത്രം അങ്ങോട്ട് കടന്നുചെന്നിട്ടില്ല... മോശല്ലേ ചെല്ലാതിരിക്കണത്..."
ആൻ്റി ഒറ്റശ്വാസത്തിൽ നീരസം പ്രകടിപ്പിച്ചു... ആ ന്യായമായ ആവശ്യത്തിന് മുന്നിൽ ഞാൻ തലയാട്ടി...
"എൻ്റെ വീട്ടാരുടെ കാര്യം വരുമ്പോ എപ്പഴും ഇങ്ങനാ... മാത്രല്ല ചേച്ചിയേം കണ്ടിട്ട് ഒത്തിരിയായി..."
ഉള്ളിലെ സങ്കടങ്ങളൊരൊന്നായി പുറത്ത് ചാടിയപ്പോ അതിനൊപ്പം ആൻ്റിയുടെ മുഖവും വാടി.
"ഒന്ന് ചുമ്മാതിരി പെണ്ണേ... ഞാമ്പറഞ്ഞില്ലേ... അവനൊന്നിങ് വന്നോട്ടെ..."
അമ്മ ആൻ്റിയെ തോളിലൂടെ ചേർത്ത് പിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു... എനിക്കും ചെറിയ വിഷമം തോന്നാതിരുന്നില്ല...
"ആൻ്റീ... ദേ... ഇന്ന് അങ്കിള് വരുമ്പോ എന്തേലും മുടക്ക് പറഞ്ഞാല്... ആൻ്റി പറയണ സ്ഥലത്തേക്ക് നാളെ ഞാൻ കൊണ്ടോവാം... പോരെ..."
ആൻ്റിക്കായി ഞാനൊരു ഓഫർ നീട്ടി...അമ്മയും അത് ശരിവച്ചു.. അന്നേരം ആൻ്റിയുടെ വിഷമിച്ചിരുന്ന മുഖം ഒന്നു തെളിഞ്ഞു... പക്ഷേ അമ്മു ഇതിനിടയിൽ പതിയെ തലപൊക്കി എന്നെ നോക്കുന്നുണ്ട്...
"വേണ്ട ജിത്തുട്ടാ... മറ്റെന്നാള് ഇൻ്റർവ്യൂം കാര്യങ്ങളൊക്കെ ഉള്ളതല്ലേ... മോനതൊരു ബുദ്ധിമുട്ടാവും... "
എൻ്റെ ഓഫർ ആൻ്റി സ്നേഹപൂർവ്വം നിഷേധിച്ചുകൊണ്ട് എന്നെ നോക്കി... ആ നോട്ടത്തിൽ എന്നോടുള്ള വാത്സല്യവും സ്നേഹവും എല്ലാം കാണാം...
"ഓ പിന്നെ... അതൊന്നും സാരോല്യ... ഞാൻ കൊണ്ടോവാന്ന് പറഞ്ഞാ കൊണ്ടാവും..."
ഞാൻ തീർത്ത് പറഞ്ഞു...
💬 Comments
View all comments