0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 120.8K

"എന്നാ.... ഞാനും വരാം..."

അത്രയും നേരം ഉറക്കം നടിച്ച് മിണ്ടാതെ കിടന്ന അമ്മു പെട്ടെന്ന് ഞെട്ടി നേരെയിരുന്നുകൊണ്ട് പറഞ്ഞു...

അത് കേട്ട് ഞാനും അമ്മയും ആൻ്റിയും ഒരേപോലെ അവളെ നോക്കി... അമ്മ ചിരിക്കുന്നുണ്ട്... ആൻ്റി കടുപ്പിച്ച് ഒരു നോട്ടവും...

"ഓ വേണ്ട... എൻ്റെ മോളങ്ങനിപ്പോ എഴുന്നള്ളണ്ട..."

ആൻ്റി ഓൺ തി സ്പോട്ടിൽ അമ്മുൻ്റെ നേർക്ക് ചാടി... അമ്മു പെട്ടെന്ന് പതറുകയും ചെയ്തു.

"അതെന്താ ഞാൻ വന്നാല്.... എനിക്കവരെയൊന്നും കാണണ്ടേ... ഹേ... "

മുഖത്ത് വന്ന പതറിച്ച മറച്ചുകൊണ്ട് അമ്മു ചിണുങ്ങി... ആൻ്റിയാണെൽ അമ്മുൻ്റെ വർത്താനം കേട്ടിട്ട് മുഖം ചുളിച്ചു...

"മോളും കൂടി വരട്ടേടി...അതിനും കാണില്ലേ അവരെക്കാണണൊന്ന്... പിന്നെ അവർക്കും കാണലോ പിള്ളേരെ..."

അമ്മ ചിരിയോടെ അമ്മൂനെ സപ്പോർട്ട് ചെയ്തു...

"ഓ പിന്നെ... ചേച്ചിക്കെന്താ... ഇത് ജിത്തു വരാന്നു പറഞ്ഞപ്പോണ്ടായ ചാട്ടമല്ലേ.. അല്ലാതെ അവരെയൊക്കെ കാണുന്നതെ ഈ സാധനത്തിനു ചതുർത്ഥിയാ... ചേട്ടൻ്റെ വാലിൽ തൂങ്ങി എവിടേക്ക് വേണേലും എൻ്റെ മോള് പോകും... അല്ലാതെ ഒരിടത്തേക്ക് വിളിച്ചാൽ.. ഏഹേ...."

അമ്മു മനസിൽ കണ്ടത് ആൻ്റി മാനത്ത് കണ്ടു എന്നപോലെയായി... ആൻ്റിയുടെ വെടിക്കെട്ട് ഡയലോഗിൽ തണ്ടൊടിഞ്ഞ വാഴ പോലെ അമ്മു സെയ്ഡായി.... അത് കണ്ടിട്ട് എനിക്കും അമ്മക്കും ചിരിപ്പൊട്ടി...

പക്ഷേ ആ പറഞ്ഞതിൽ എൻ്റെ മനസ്സിൽ എവിടെയൊക്കെയോ ഒരു സുഖം തോന്നി... കുഞ്ഞിലെ മുതലേ അമ്മു ഇങ്ങനെയാണ്... ചിലപ്പോ എനിക്കൊന്നും ഊഹിക്കാൻ കഴിയാത്ത പ്രായത്തിൽ പെണ്ണിന് എന്നോട് പ്രേമം പൊട്ടിമുളച്ചുകാണും... ഞാനതോർത്തുകൊണ്ട് വീണ്ടും ചിരിച്ചു...

"എന്നാ ഞാൻ വരുന്നില്ല പോരെ... ഹും..."

ഞങ്ങളുടെ പരിഹാസവും ആൻ്റിയുടെ അവഹേളനവും സഹിക്കവയ്യാതെ അമ്മു എനിക്കൊരു

💬 Comments

View all comments