Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
ചെവിയിൽ പതിഞ്ഞു...
ഞാൻ വീണ്ടും ചെറിയ മൗനം പാലിച്ചു... നേരത്തെ റിലേ സിങ്ക് ആവാഞ്ഞതാണെങ്കിൽ ഇപ്പോ ഉത്തരം മുട്ടിയതുകൊണ്ട് തന്നെ... വല്യ പാടാ ചിലനേരം യക്ഷിയോട് പിടിച്ചുനിക്കാൻ... പിന്നെ ഇപ്പോഴത്തെ അവസ്ഥയിൽ പറയണ്ടല്ലോ...
"അതേ... നേരത്തെ ചോദിച്ചത്.... കിട്ടീല്ലാട്ടോ...."
എൻ്റെ ചെവിയിൽ രഹസ്യമായി മൊഴിഞ്ഞതിന് ശേഷം അമ്മു ഞങ്ങളുടെ കവിളുകൾ തമ്മിൽ ചേർത്തുവച്ചു...
ആഹാ... എന്താ സുഖം.... കാമുകിയുടെ സ്നേഹ സ്പർശനവും ചുംബനം നൽകാത്തതിൻ്റെ പരാതി കാമുകനോട് പറയുന്നു... ഇവളെന്നെ ചീത്തയാക്കും... ഞാൻ നൽകിയ ധൈര്യത്തിലായിരിക്കണം അവൾ ഇത്രയും ആത്മവിശ്വാസത്തോടെ പറയുന്നതും ചെയ്യുന്നതും...
മുൻപൊക്കെ എന്തേലും ഒടക്ക് കഴിഞ്ഞ് കെട്ടിപ്പിടിക്കുന്നതിന്റെ ഇടയിൽ അമ്മു എൻ്റെ നെഞ്ചിലും കഴുത്തിലും ഞാനറിയാത്ത പോലെ മെല്ലെ ഉമ്മവെക്കാറുണ്ട്.. പക്ഷേ അവളത് ഒരുസഹോദര്യ സ്നേഹംകൊണ്ടാണ് എന്നേ കരുതിയിട്ടുള്ളൂ...
ഇങ്ങനെ ഓപ്പണായി ഉമ്മ വെക്കുന്നതും എന്നെ സെഡ്യൂസ് ചെയ്യുന്ന പോലെ ചോദിക്കുന്നതും ആദ്യായാണ്...
"എന്തുന്നാ അമ്മൂ.... ഒന്ന് പോയ്ക്കേ നീ...."
ലാപ്പിലുള്ള എൻ്റെ ശ്രദ്ധ മാറ്റാതെ അവളെ നൈസിനു ഒഴിവാക്കാൻ നോക്കി.. അല്ലേൽ ഞാൻ വീണ്ടും ഓരോന്ന് ഒപ്പിക്കും...
"യ്യോ... എൻ്റേട്ടന് ഒന്നും പറ്റീല്യേ... മിണ്ടുന്നുണ്ടെ... ഹി..ഹി"
എന്തോ അത്ബുദ്ധം കണ്ടപോലെ ഓരോന്ന് പറഞ്ഞു അമ്മു എൻ്റെ കഴുത്തിലും തോളിലുമായി മുഖം പൂഴ്ത്തി ചിരിച്ചു....
"കളിക്കാതെ പോയെ നീ...."
കൂടുതൽ മുന്നോട്ട് പോയാൽ ശരിയാവില്ല എന്നോർത്തുകൊണ്ട് അവളുടെ കളി ഇഷ്ടപ്പെടാത്ത പോലെ ഞാൻ പറഞ്ഞു.. പക്ഷേ ഉള്ളിൽ അവളെ കെട്ടിപിടിച്ച് തിന്നാനുള്ള ആർത്തിയുണ്ട്...
ഈ സാധനത്തിൻ്റെ മണമടിക്കുമ്പോ എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല... അതുകൊണ്ടാണ് ഒഴിവാക്കാൻ നോക്കുന്നത്...
"ഹും... ഞാൻ പോവൂല... ഏട്ടനിരുന്ന് പഠിച്ചോ..."
💬 Comments
View all comments