0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 79.9K

അവൾ ചെറിയ നീരസത്തോടെ എൻ്റെ തോളിൽ താടി കുത്തി നിന്നു...

വീണ്ടും പിണങ്ങിയെന്ന് തോന്നുന്നു... അല്ലേൽ അടുത്ത അടവ്... ഞാൻ മെല്ലെ തല ചെരിച്ചൊന്നു നോക്കി... ഞാൻ നോക്കുന്നത് കണ്ടപ്പോ എന്നെ നോക്കി മെല്ലെ ചിരിച്ചു...

അവൾടെ ഈ ചിരിയിലും നോട്ടത്തിലുമാണ് ഞാൻ എപ്പോഴും വീഴുന്നത്.... ഇനി വീഴാൻ പാടില്ല... ഇല്ലേൽ അവളത് മുതലെടുക്കും.. ഒന്ന് വിരട്ടി വിട്ടേക്കാം...

"വാ..."

വലത്തെ കൈ നീട്ടിപ്പിടിച്ച് ഞാൻ അവളെ വിളിച്ചു...

"മ്ഹൂഹും..."

പെട്ടെന്ന് പിണക്കം കാണിച്ച് ഇല്ല എന്ന് മൂളിക്കൊണ്ട് അവൾ അങ്ങനെ തന്നെ നിന്നു...

യക്ഷിടെ നമ്പറ് തന്നെ.... അല്ലാതെ എന്ത്...

"എന്തോന്ന് കുഹും.... ഇങ്ങ് വാടി പെണ്ണേ...."

എൻ്റെ തോളിലിരുന്ന അവളുടെ ഒരു കയ്യിൽ പിടിച്ച് ബലമായി വലിച്ചു...

"ആഹ്...."

അവളെ പിടിച്ച് എൻ്റെ സൈഡിലേക്ക് നിർത്തി... ബലത്തിൽ പിടിച്ചതോണ്ട് വേദനിക്കുന്ന പോലെ ഓരോന്ന് കാണിക്കുന്നുണ്ട്...

"ഊ...സ്... ന്നെ വിട്ടേ... വേദനിക്കുന്നു...."

വേദനിച്ചിട്ടൊന്നുമില്ല... വെറുതെ ഓവർ എക്സ്പ്രഷൻ ഇടുന്നതാ... കള്ളി...

"എന്ത് കിണ്ടിയാ വേണ്ടേ... നിനക്ക്... ഏഹ്?.."

ഞാൻ ചെയറിൽ നിന്ന് എണീറ്റ് അവൾടെ നേരെ നിന്നുകൊണ്ട് ലേശം കലിപ്പിട്ടു... എന്നിട്ട് അവളുടെ മറ്റേ കയ്യും പിടിച്ചടക്കി...

ചെറുതായി പേടിച്ചെന്ന് തോന്നുന്നു... എന്നാലും ഒന്നു കൊഞ്ഞനം കുത്തി അവൾ താഴേക്ക് നോക്കി നിന്നു... ഒന്നും മിണ്ടിയില്ല...

"ശ്രുതീ.. നിന്നോടാ ചോദിച്ചേ..."

കയ്യിലുള്ള പിടുത്തം ഒന്ന് മുറുക്കിക്കൊണ്ട് അൽപ്പം ഒച്ചയിട്ടു...

അമ്മു വീണ്ടും ഒന്നു ഞെട്ടിക്കൊണ്ട് ഒന്നും മനസ്സിലാവാത്ത പോലെ എന്നെ മിഴിച്ചു നോക്കി... ശ്രുതി എന്ന് വിളിച്ചതിലാണ് ഇപ്പോഴത്തെ ഞെട്ടൽ എന്ന് വ്യക്തം...

കണ്ണ് ചെറുതായി

💬 Comments

View all comments