Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
നിറഞ്ഞെന്ന് തോന്നുന്നു... ഇപ്പം ലേശം വേദനിച്ച് കാണും....
"കേട്ടില്ലേ.. നീ?.."
കയ്യിലെ പിടുത്തം ലൂസാക്കി ഞാൻ മുരണ്ടു...
"മ്മ്..."
ജീവനില്ലാത്ത പോലെ മൂളി... പാവം.. ഇപ്പോ ശരിക്കും കണ്ണ് നിറഞ്ഞു...
"എന്നിട്ട്... പറ... എന്തേലും വേണോ നിനക്ക്...?.."
അവളുടെ ഈറനണിഞ്ഞ കണ്ണിൽ ഞാൻ തുറിച്ച് നോക്കി...
"മ്മ്...ഹും.."
ഒന്നും വേണ്ടയെന്ന് തോള് കുലുക്കിക്കൊണ്ട് എന്നിൽ നിന്ന് നോട്ടം മാറ്റി..
"മേലാൽ... ഞാൻ ഓരോന്ന് ചെയ്യുന്നെൻ്റെ ഇടേല് വന്ന് കിണിക്കരുത്... കേട്ടാ..."
ഞാൻ പറഞ്ഞതും അവൾ വീണ്ടും വിശ്വാസം വരാതെ എന്നെ നോക്കി... എന്നെ നോക്കി തലയനക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല...
ഒരു ഡോസ് കൂടി കൊടുത്താൽ ഇപ്പോ കരയും എന്ന അവസ്ഥയിലാണ് യക്ഷി...
"ഹ്മ്... പൊക്കോ..."
അവളുടെ കണ്ണിൽ നോക്കി കൈവിട്ടുകൊണ്ട് ഞാൻ പറഞ്ഞു... ഞാൻ പറഞ്ഞതും ഒരു നോക്ക് പോലും നോക്കാതെ അമ്മു തിരിഞ്ഞോടി...
എൻ്റെ ദൈവമേ പറഞ്ഞത് കൂടിപ്പോയെന്ന് തോന്നുന്നു... ഒരുമ്മ ചോദിച്ച് വന്ന അതിനെ ഇങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന തോന്നൽ പെട്ടെന്ന് ഉടലെടുത്തു... ഞാനൊരു ക്രൂരൻ തന്നെ...
"ഡീ... അവിടെ നിന്നേ...!"
വാതിക്കൽ എത്തിയതും അമ്മു സ്വിച്ചിട്ട പോലെ നിന്നു... അപ്പുറത്ത് നിന്ന് ആൻ്റിയുടെം അമ്മേടെം വർത്താനം കേൾക്കാം... എനിക്ക് വീണ്ടും ഒരു കുസൃതി തോന്നി...
"അമ്മേ....ഹ്...."
ഞാൻ ഓടിച്ചെന്ന് അവളെ പിന്നിൽ നിന്ന് വട്ടം പിടിച്ച് പൊക്കിക്കൊണ്ട് ഹാളിലേക്ക് നടന്നു... എന്നിട്ട് അവളെ രണ്ട് കറക്കം അങ്ങ് കറക്കി...
"ഹാ... എന്നെ വിട്ടേ...."
വട്ടം കറക്കിയപ്പോൾ ശബ്ദങ്ങൾ ഉണ്ടാക്കി അമ്മു കാലിട്ടടിച്ചു...
"മൂത്തവര് പറഞ്ഞിട്ട് അനുസരണക്കേട് കാണിച്ചാലുണ്ടല്ലോ.... കിട്ടും എൻ്റേന്നു..."
അവളെ
💬 Comments
View all comments