Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]
അടുക്കാറായതും ദൂരെ നിന്നേ ബാറിന്റെ ബോർഡ് വേണു കണ്ടു..അയാൾ സുരേഷിനെ തോണ്ടി..
“സുരേഷ് സാറേ… ദാ, അവിടെ നിർത്തിയാ നമുക്കോരോ ചായ കുടിച്ചിട്ട് പോകാം…”..
ആ ബാറും കടന്ന് കുറച്ച് മുന്നോട്ട് പോയി ഒരു ചായക്കടയുടെ മുന്നിൽ സുരേഷ് വണ്ടി നിർത്തി..എല്ലാരും ഇറങ്ങി.. അംബിക വണ്ടിയിൽ തന്നെ ഇരുന്നു.. സുരേഷ് എല്ലാർക്കും ചായ പറഞ്ഞു.. വേണു പതിയെ സുകുമാരന്റെ കയ്യും പിടിച്ച് പിന്നിലേക്ക് നടന്നു.. സുരേഷിനെ നോക്കി ഇപ്പ വരാന്ന് ഒരാംഗ്യം കാണിച്ചു.. സുരേഷ് തലയാട്ടി..
എല്ലാവരും ചായ കുടിച്ച് തീർന്നപ്പോഴേക്കും സുകുമാരനും, വേണുവും തിരിച്ചെത്തി.. നിത്യ വേണുവിനെ നോക്കി എനിക്കെല്ലാം മനസിലായി എന്ന മട്ടിൽ തലയാട്ടി..വേണു അവളെ കണ്ണുരുട്ടിക്കാട്ടി..
വീണ്ടും യാത്ര തുടർന്നു.. രണ്ട് നിൽപനടിച്ച ലഹരിയിൽ സുകു രണ്ട് പാട്ട് കൂടി പാടി.. പറഞ്ഞത്പോലെത്തന്നെ രണ്ടും വിരഹ ഗാനങ്ങളായിരുന്നു.. പാട്ടും കളിയും ചിരിയുമായി രണ്ട് മണിയോടെ ആ സംഘം മൈസൂരിലെത്തി..
അപ്പോഴേക്കും ഒന്നും മിണ്ടിയില്ലെങ്കിലും അവര് പറയുന്ന തമാശകൾ കേട്ട് ഉള്ളിൽ ചിരിക്കാൻ മാത്രമെങ്കിലും അംബിക മാറി..
“മാഡം… നമ്മൾ നേരെ താമസ സ്ഥലത്തേക്കാ പോകുന്നത്… അവിടെയെത്തി ഫ്രഷായിട്ട് ആദ്യം ഉച്ച ഭക്ഷണം… പിന്നെ നേരെ ചാമുണ്ഡേശ്വരി ക്ഷേത്രം… അത് കഴിഞ്ഞ് വൃന്ദാവൻ ഗാർഡൻ… അത്രയേ ഇന്ന് പറ്റൂ… ബാക്കിയൊക്കെ നാളെ നോക്കാം…”..
സുരേഷ് ടൂർ പ്ലാൻ വിശദീകരിച്ചു.. മുസ്തഫ പറഞ്ഞ വഴിയിലൂടെ സുരേഷ് വണ്ടിയോടിച്ചു.. ടൗണിൽ നിന്ന് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് അബ്ബാസിന്റെ വീട്.. മെയിൽ റോട്ടിൽ നിന്നും രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ആ വീട്.. വനപ്രദേശം പോലുള്ള സ്ഥലത്ത്
💬 Comments
View all comments