0%

Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]

Author : Spulber Read All Parts 15.4K

വണ്ടിയോടിക്കുന്നത്.. ബാക്കിയുള്ളവരും വണ്ടിയിൽ കയറി..ആ സംഘം മൈസൂരിലെ അവരുടെ ആദ്യത്തെ കാഴ്ചയിലേക്ക് യാത്ര തിരിച്ചു…

✍️… ഒരു മായാലോകത്തെത്തിയ പ്രതീതിയായിരുന്നു അംബികക്ക്.. ഓരോ കാഴ്ചയും അവൾക്ക് അൽഭുതമായിരുന്നു.. ഉച്ച ഭക്ഷണം കഴിച്ച് നേരെ പോയത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കാണ്.. അവിടുന്നിറങ്ങിയപ്പോ തന്നെ നാല് മണിയായി.. പിന്നെ നേരെ വൃന്ദാവൻ ഗാർഡൻ.. ചെറുപ്പത്തിൽ കൂട്ടുകാരികൾ വർണിച്ച് പറഞ്ഞ വൃന്ദവന്റെ സൗന്ദര്യം അംബിക കൺ നിറയെ കണ്ടു.. അവിടുത്തെ പൂന്തോട്ടങ്ങളും, വർണ വെളിച്ചം വിതറുന്ന ജലധാരയും മനസിന് കുളിർമയേകുന്ന കാഴ്ചയായിരുന്നു..

എട്ട് മണിയോടെ തണുപ്പ് അസഹ്യമായതോടെ അവർ മടങ്ങി.. രാത്രി ഭക്ഷണം വാങ്ങിക്കൊണ്ടാണ് പോയത്..മൈസൂർ പാലസിന്റെ രാത്രി ദൃശ്യം കുറച്ച് നേരം വണ്ടിയിലിരുന്ന് അവരാസ്വദിച്ചു..ആദ്യമായി മൈസൂരിൽ വരുന്ന വേണുവിനും, സുകുമാരനും എല്ലാ കാഴ്ചകളും ഇഷ്ടമായി.. ആയിരക്കണക്കിന് വർണ ബൾബുകൾ കത്തി നിൽക്കുന്ന മൈസൂർ പാലസിന്റെ കാഴ്ചയാണ് അംബികക്ക് ഏറെ ഇഷ്ടമായത്..

“നാളെ നമുക്കതിന്റെ അകത്ത് കേറാം മാഡം…”..

അംബിക പാലസിന് നേരെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് മുസ്തഫ പറഞ്ഞു.. പിന്നെ അവനറിയാവുന്നത് പോലെ ആ പാലസിന്റെ ചരിത്രം വിശദീകരിക്കുകയും ചെയ്തു..

പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന മൈസൂർ പട്ടണം ഒന്ന് ചുറ്റിക്കറങ്ങിയാണ് അവർ താമസ സ്ഥലത്തേക്ക് മടങ്ങിയത്..ആ കുന്നിൻ മുകളിൽ വണ്ടി നിർത്തുമ്പോഴേക്കും തണുപ്പ് ഭീകരമായിരുന്നു..

“എല്ലാരും മുറിയിൽ പോയി ഫ്രഷായി വരണം… ഒരു രണ്ട് മണിക്കൂർ നമ്മൾ പുറത്താണിരിക്കുന്നത്… പാട്ടും ഫയർ ഡാൻസും എല്ലാമായി കുറച്ച് നേരം നമ്മളടിച്ച് പൊളിക്കും… പിന്നെയാണ് ഭക്ഷണം… എല്ലാരും വേഷമൊക്കെ മാറ്റി വേഗം വാ… “..

സുരേഷ് എല്ലാവരോടുമായി പറഞ്ഞു.. അംബികയും നിത്യയും അവരുടെ മുറിയിലേക്ക്

💬 Comments

View all comments