0%

Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]

Author : Spulber Read All Parts 7320

അത് അംബികയെ പറ്റി വൃത്തികെട്ടതെന്തോ പറഞ്ഞതാണെന്ന് എല്ലാർക്കും മനസിലായി..

“പ്ലീസ്… നിങ്ങളിപ്പോ പോണം… ഞങ്ങളെ വെറുതെ ശല്യപ്പെടുത്തരുത്…”..

അവൾ കൂടെയുള്ള സ്ത്രീകളെ വൃത്തികെട്ട നോട്ടം നോക്കാൻ തുടങ്ങിയതോടെ സുരേഷ് മാന്യമായി പറഞ്ഞു..എന്നാൽ അവരുടെ നേതാവ് ഇപ്പോഴാണ് നിത്യയെ ശ്രദ്ധിച്ചത്.. കുട്ടി നിക്കറും ബനിയനും ഇട്ട് ആ തീ നാളങ്ങൾക്കടുത്ത് മറ്റൊരു ജ്വാലയായി നിൽക്കുകയാണ് നിത്യ..അയാൾ അവളെ ചുഴിഞ്ഞ് നോക്കി വീണ്ടും വൃത്തികെട്ട കമന്റെന്തോ പറഞ്ഞു.. നാവ് പുറത്തേക്കിട്ട് അവളെ നോക്കി വളരെ മോശമായൊരാംഗ്യവും അയാൾ കാണിച്ചു..

സുരേഷിന് നിയന്ത്രിക്കാനാവാത്ത ദേഷ്യം വന്നിരുന്നു..തങ്ങൾ നാല് പേര് ഒരുങ്ങിയാൽ അവരെ അടിച്ച് തോൽപിക്കാനാവുമെന്ന് സുരേഷിന് തോന്നി..പക്ഷേ അവരുടെ കയ്യിൽ തോക്കുണ്ട്..അതുമല്ല ഇതവരുടെ നാടാണ്..അവർ വിചാരിച്ചാൽ നിമിഷങ്ങൾ കൊണ്ട് കൂടുതൽ ആളുകളെത്തും.. അവരോട് എതിർക്കാതെയിരിക്കുന്നതാണ് ബുദ്ധി..അവരോട് അനുനയത്തോടെ സുരേഷ് എന്തോ സംസാരിക്കാനൊരുങ്ങിയതാണ്..പക്ഷേ പെട്ടെന്നൊരർച്ച കേട്ട് എല്ലാവരു ഞെട്ടി..

“ ഫ്ഭാ… പെണ്ണുങ്ങളെ നോക്കി വേണ്ടാതീനം പറയുന്നോടാ പട്ടീ… ?”..

മുന്നോട്ട് കയറി വന്ന വേണു ആ കന്നഡക്കാരനോട് അലറി.. പിന്നെ കൈ നീർത്ത് അയാളുടെ ചെകിട്ടത്തൊന്ന് പൊട്ടിച്ചു.. അയാൾ കൂട്ടാളിയുടെ ദേഹത്തേക്ക് വീണ് രണ്ടാളും കൂടി നിലത്തേക്ക് മറിഞ്ഞു..

വേണു നല്ല തരിപ്പിലായിരുന്നു..എല്ലാം തകർന്ന മട്ടിൽ സുരേഷ് തലയിൽ കൈ വെച്ചു…

“ നിങ്ങളെന്ത് പണിയാ വേണുവേട്ടാ ഈ കാട്ടിയത്… ?.. നിങ്ങളോടാരാ അയാളെ തല്ലാൻ പറഞ്ഞത്… ?.. എല്ലാം നശിപ്പിച്ചല്ലോ മനുഷ്യാ നിങ്ങള്…”..

സുരേഷ്, വേണുവിനോട് ചൂടായി..

“പിന്നെ… ?.. സാറ് കണ്ടതല്ലേ അവൻ മാഡത്തിനേയും, നിത്യ സാറിനേയും നോക്കി അശ്ലീലം പറയുന്നത്… എനിക്കത് നോക്കി നിൽക്കാൻ പറ്റില്ല…”..

വെള്ളമടിച്ച് ഫിറ്റായ വേണു സ്വയം ഹീറോ ചമഞ്ഞു..പക്ഷേ അൽപ സമയത്തിനകം വേണു വെറും സീറോയായി.. നിലത്ത് നിന്നെണീറ്റ കന്നഡക്കാരൻ അലറിക്കൊണ്ട് വേണുവിനെ ആഞ്ഞ് ചവിട്ടി.. പിന്നെ നിലത്ത് വീണ അയാളെ മൂന്നാളും കൂടി ചവിട്ടിക്കൂട്ടി.. കൂടെയുള്ളവന് ചവിട്ട് കിട്ടുന്നത് കണ്ട് നിൽക്കാൻ സുരേഷിനായില്ല.. അവനും പ്രശ്നത്തിലിടപെട്ടു.. പിന്നെ അതൊരു കൂട്ടത്തല്ലായി.. മുസ്തഫയും സുകുമാരനും അതിൽ കൂടി..എല്ലാവർക്കും നന്നായി കിട്ടി.. അത് പോലെയവർ കൊടുക്കുകയും ചെയ്തു..മുന്നിൽ കാണുന്ന അടിപിടി കണ്ട് എന്ത് ചെയ്യണമെന്നറിയാതെ

💬 Comments

View all comments