Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]
ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ… നീ എന്തായാലും പോണം… “..
“ ഞാൻ പോണം എന്ന് തന്നെയാണോ തമ്പുരാൻ പറയുന്നത്…?”..
“ഉം… ഞാനോ നിന്നെ എവിടേക്കും കൊണ്ടുപോയിട്ടില്ല… ഇങ്ങിനെ ഒരവസരം കിട്ടിയിട്ട് വേണ്ടാന്ന് വെക്കണ്ട…”..
“ എന്നാ തമ്പുരാനും വാ… നമുക്ക് രണ്ടാൾക്കും കൂടി പോകാം…”..
അത് കേട്ട് തമ്പുരാനൊന്ന് ചിരിച്ചു..
“ അംബീ… കോളേജിൽ പഠിപ്പിച്ച സമയത്ത് വർഷത്തിൽ മൂന്നാല് ടൂറുണ്ടാവും… ഏതെങ്കിലും ഒന്നിന് ഞാൻ പോയിട്ടുണ്ടോ… ?.
എനിക്ക് യാത്രയിലേറെ ഇഷ്ടം വായനയാന്ന് നിനക്കറിഞ്ഞൂടെ… നീ വരുന്നത് വരെ ഞാനിവിടെ ഇരുന്ന് വായിച്ചോളാം… നീ പോയിട്ട് വാ…”..
“ എന്നാ മാളൂനോട് രണ്ട് ദിവസം ഇവിടെ വന്ന് നിൽക്കാൻ പറയാം…”..
അവരുടെ മൂത്ത മകളാണ് മാളവിക.. ഇവിടെ അടുത്ത് തന്നെയാണ് അവളെ വിവാഹം കഴിച്ചയച്ചത്.. അവളും അനിയത്തിയും സ്കൂൾ ടീച്ചർമാരാണ്..
“വേണ്ട… നാല് ദിവസം അവർക്കും അവധിയല്ലേ അംബീ… അവരും എന്തേലുമൊക്കെ പ്ലാൻ ചെയ്തിട്ടുണ്ടാവും… നമ്മളായിട്ടത് മുടക്കണ്ട… എനിക്കാരും കൂട്ട് വേണ്ട… നീ സമാധാനമായി പോയിട്ട് വാ… “..
തമ്പുരാന്റെ നിർബന്ധത്തിന് വഴങ്ങി അംബിയ യാത്ര പോവാൻ തന്നെ തീരുമാനിച്ചു.. രാത്രി തന്നെ അവൾ സുരേഷിനെ വിളിച്ച് തന്റെ സമ്മതമറിയിച്ചു.. പോകുന്ന സ്ഥലത്തിന്റെ ഒരു അഭിപ്രായവും അംബിക പറഞ്ഞു.. അത് എല്ലാവരുമായി സുരേഷ് കൂടിയാലോചിച്ച് തീരുമാനവുമാക്കി..
മൈസൂരാണ് അംബിക പറഞ്ഞ സ്ഥലം.. അതിന് കാരണവുമുണ്ട്.. ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് ടൂറ് പോകുന്നത് മുഴുവൻ മൈസൂരിലേക്കായിരുന്നു..എന്നാൽ ഒരു തവണ പോലും അവിടെയൊന്ന് പോവാൻ അംബികക്ക് സാധിച്ചില്ല.. കോലോത്തെ പെൺകുട്ടിയെ ടൂറിന് വിടാനൊന്നും അഛൻതമ്പുരാൻ അനുവദിച്ചിരുന്നില്ല..
മൈസൂര്
💬 Comments
View all comments